/sathyam/media/media_files/2025/11/09/guruvayur-2025-11-09-18-57-13.png)
ഗുരുവായൂർ: ഗുരുവായൂരിൽ ദേവസ്വം ബോർഡ് ആരംഭിക്കുന്ന മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് ആദ്യഘട്ട സംഭാവനയായി മുകേഷ് അംബാനി 15 കോടി കൈമാറി.
ഗുരുവായൂർ ക്ഷേത്രദർശനത്തിന് ശേഷമാണ് മുകേഷ് അംബാനി ദേവസ്വം അധികൃതർക്ക് ചെക്ക് കൈമാറിയത്. നേരത്തെ ദേവസ്വം നിർമിക്കുന്ന ആശുപത്രിക്കായി 50 കോടി നൽകാമെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായാണ് 15 കോടിരൂപയുടെ ചെക്ക് കൈമാറിയത്.
ഞായർ രാവിലെ 7.30ഓടെ ​ഗുരുവായൂർ എത്തിയ എത്തിയ അംബാനിയെ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റർ ഒ ബി അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ദേവസ്വത്തിന്റെ ഉപഹാരമായി ചുവർചിത്രം ദേവസ്വം ചെയർമാൻ മുകേഷ് അംബാനിക്ക് സമ്മാനിച്ചു.
അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച അദ്ദേഹത്തിന് ദേവസ്വത്തിന്റെ നിർദ്ദിഷ്ട മൾട്ടിസ് പെഷ്യാലിറ്റി ആശുപത്രിയടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാൻ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും ദേവസ്വം അധികൃതർ കൈമാറി.
ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന "വൻതാര" വന്യ ജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും അംബാനി ഉറപ്പ് നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us