ചര്‍മ്മത്തെ സംരക്ഷിക്കാനായി മാറ്റേണ്ട ശീലങ്ങള്‍ ഇതൊക്കെയാണ്

സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തില്‍ കരുവാളിപ്പും മറ്റും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്ക്രീന്‍ ക്രീമുകള്‍ പതിവായി ഉപോഗിക്കുക. ഉറക്കക്കുറവും ചർമ്മത്തെ മോശമായി ബാധിക്കാം.

New Update
jhty6ue56ty

ചര്‍മ്മ സംരക്ഷണത്തില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ ഈ പ്രശ്നത്തെ നമ്മുക്ക് തടയാം. അമിത പുകവലി ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും മോശമായി ബാധിക്കും. പുകവലിക്കുന്നവരില്‍ ചർമ്മത്തില്‍ ചുളിവുകളും വരകളും നേരത്തെ വീഴാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പുകവലി പരമാവധി ഒഴിവാക്കുക.

Advertisment

സൂര്യപ്രകാശമേറ്റ് ചര്‍മ്മത്തില്‍ കരുവാളിപ്പും മറ്റും ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. അതിനാല്‍ പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും സണ്‍സ്ക്രീന്‍ ക്രീമുകള്‍ പതിവായി ഉപോഗിക്കുക. ഉറക്കക്കുറവും ചർമ്മത്തെ മോശമായി ബാധിക്കാം. ഉറക്കക്കുറവ്​ ശരീരത്തിൽ ഇരുണ്ട അടയാളങ്ങൾക്കും പ്രായക്കൂടുതൽ തോന്നാനും വഴിയൊരുക്കും.

രാത്രി 7 മുതല്‍ 8 മണിക്കൂർ നിർബന്ധമായും ഉറങ്ങണം. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പഞ്ചസാര അമിതമായി കഴിക്കുന്നത് തുടങ്ങിയവയൊക്കെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ വിറ്റാമിനുകളും ആന്‍റി ഓക്സികളും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലെങ്കിലും മുഖത്ത് പ്രായം കൂടുതല്‍ തോന്നിക്കാം. അതിനാല്‍  വെള്ളം ധാരാളം കുടിക്കാം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കണം. അമിത മദ്യപാനവും ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ മദ്യപാനം ഒഴിവാക്കാം. വ്യായാമക്കുറവ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനെയും ബാധിക്കാം. 

habits-that protect-skin from-ageing