'എൻ്റെ അടുപ്പവും അടുപ്പക്കുറവും പാര്‍ട്ടി തീരുമാനത്തെ ബാധിക്കില്ല. പാർട്ടി എടുക്കുന്ന തീരുമാനം എന്‍റെ കൂടി തീരുമാനമാണ്': ഷാഫി പറമ്പില്‍

മുഖ്യമന്ത്രിയോട് അവസാനമായി ചോദ്യം ചോദിച്ചത് എന്നാണ് എന്നും ഷാഫി ചോദിച്ചു.

New Update
rahul mankoottathil shafi parambil

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. പരാതി വരുന്നതിന് മുൻപ് പാർട്ടി നിലപാട് എടുത്തുവെന്ന് ഷാഫി പറഞ്ഞു. 

Advertisment

പാർട്ടിയുടെ തീരുമാനമാണ് തൻ്റെയും തീരുമാനമെന്നും കൂടുതൽ നടപടിയുടെ കാര്യം പാർട്ടി പ്രസിഡൻ്റ് പറയുമെന്നും ഷാഫി മാധ്യമങ്ങളോട് പ്രതികരിച്ചു. 

എൻ്റെ അടുപ്പവും അടുപ്പക്കുറവും തീരുമാനത്തെ ബാധിക്കില്ല. ഇപ്പോൾ രാഹുൽ നേരിടുന്ന കാര്യം പരിശോധിച്ചാൽ അത് മനസിലാകും. ഇനി എന്തെങ്കിലും ചെയ്യണമെങ്കിൽ അതും പാർട്ടി ചെയ്യും. 

പാർട്ടി കമ്മിറ്റി വച്ച് തീവ്രത അളന്നിട്ടില്ലെന്നും ഷാഫി ചൂണ്ടിക്കാട്ടി. ശബരിമല അഴിമതിയിൽ സിപിഎം നടപടി എടുത്തില്ല. എന്നാൽ കോൺഗ്രസിൻ്റെ നടപടി മാതൃകാപരമാണ്. 

മുഖ്യമന്ത്രിയോട് അവസാനമായി ചോദ്യം ചോദിച്ചത് എന്നാണ് എന്നും ഷാഫി ചോദിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റാകാൻ വരെ കൂടെ നിന്നയാളാണ് ഞാൻ. അതൊന്നും ഈ സംഭവത്തിൽ സ്വാധീനിച്ചിട്ടുണ്ടോയെന്നുമായിരുന്നു ഷാഫിയുടെ ചോദ്യം.

Advertisment