Advertisment

മുടി കൊഴിച്ചിൽ പരിഹരിക്കാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ നോക്കാം

മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും കഴിയുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഇരുമ്പിൻ്റെയും പ്രോട്ടീനിൻ്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

New Update
hgtyry

താരൻ, തലയിലെ ചൊറിച്ചിൽ, അമിതമായ മുടി കൊഴിച്ചിൽ എന്നിവ പരിഹരിക്കാൻ വീട്ടിൽ ചെയ്യാൻ പരീക്ഷിക്കാം ചില പൊടിക്കെെകൾ. ഉലുവ, കറിവേപ്പില, വെളിച്ചെണ്ണ എന്നീ മൂന്ന് ചേർത്തുള്ള എണ്ണ മുടിയിൽ തേച്ച് പിടിപ്പിക്കുക. നന്നായി മസാജ് ചെയ്ത ശേഷം ഏതെങ്കിലും ഒരു ഷാംപൂ ഉപയോ​ഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ എണ്ണ ഇടാവുന്നതാണ്.

Advertisment

മുടി വളർച്ചയെ ഉത്തേജിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും കഴിയുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് കറിവേപ്പില. ഇരുമ്പിൻ്റെയും പ്രോട്ടീനിൻ്റെയും സമ്പന്നമായ ഉറവിടമാണ് ഉലുവ. മുടി വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

തൈരിൽ സ്വാഭാവികമായും മുടിയെ പോഷിപ്പിക്കുന്ന ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരു മുട്ട അടിച്ച് രണ്ടോ മൂന്നോ ടേബിൾ സ്പൂൺ തൈരുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഈ പാക്ക് തലയിൽ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. 

അവോക്കാഡോ ബയോട്ടിന്റെ മികച്ച ഉറവിടമാണ്. ഒരു കപ്പ് തൈര്, പകുതി പഴുത്ത അവോക്കാഡോ എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം 20 മിനുട്ട് നേരം തലയിൽ ഇട്ടേക്കുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ മികച്ചൊരു പാക്കാണിത്. തൈരിൽ മുടിയെ മോയ്സ്ചറൈസ് ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

hair-packs-for-reduce-hair-fall
Advertisment