"ഖാദിമുൽ ഹുജ്ജാജിമാരുടെ സേവനം ശ്ലാഘനീയം": സംസ്ഥാന ഹജ്ജ് കമ്മിറ്റി

കരിപ്പൂരിൽ ഇന്ന് ചേർന്ന  സംസ്ഥാന  ഹജ്ജ് കമ്മിറ്റി യോഗം  ചെയർമാൻ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. വർഷത്തെ ഹജ്ജിൽ  ഹജ്ജ് കമ്മിറ്റി നിർവഹിച്ച  നടപടികളും  ദൗത്യവും  വിലയിരുത്തി. 

New Update
hajj Untitledon

കരിപ്പൂർ :   ഈ വർഷത്തെ ഹജ്ജ് വേളയിൽ ഹാജിമാരെ അനുഗമിച്ച സർക്കാർ ഉദ്യോഗസ്ഥരായ ഖാദിമുൽ ഹുജ്ജാജിമാരുടെ സേവനം വിലയിരുത്തുകയും അവർക്ക്  സംസ്ഥാന ഹജ്ജ് കമ്മിറ്റി അനുമോദനങ്ങൾ നേരുകയും ചെയ്തു.  

Advertisment

കരിപ്പൂരിൽ ഇന്ന് ചേർന്ന  സംസ്ഥാന  ഹജ്ജ് കമ്മിറ്റി യോഗം  ചെയർമാൻ സി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. വർഷത്തെ ഹജ്ജിൽ  ഹജ്ജ് കമ്മിറ്റി നിർവഹിച്ച  നടപടികളും  ദൗത്യവും  വിലയിരുത്തി. 

യോഗത്തിൽ അഡ്വ. കെ മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ചു.   ഹജ്ജ് കമ്മിറ്റി മെമ്പർ മുഹമ്മദ്‌ ഖാസിം കോയ ഉസ്താദ് പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി. 

ഹജ്ജ് കമ്മിറ്റി മെമ്പർമാരായ പി പി മുഹമ്മദ്‌ റാഫി, ഡോ. ഐ പി അബ്ദുസ്സലാം, അസിസ്റ്റന്റ് സെക്രട്ടറി എൻ മുഹമ്മദലി ട്രൈനർമാരായ ഷാജഹാൻ, അബ്ദു റൗഫ്, വോളന്റീയർ ലീഡർ അബ്ദുസ്സലീം, ജസീം, പി കെ അസ്സൈൻ പ്രസംഗിച്ചു.

Advertisment