വിവരാവകാശ കമ്മിഷണർ പറഞ്ഞതു നേര്, ചീഫ് പറഞ്ഞത് നുണ; വിവരാവകാശ അപേക്ഷകരെ വിലക്കി കമ്മിഷൻ

author-image
ഇ.എം റഷീദ്
Updated On
New Update
a

തിരുവനന്തപുരം: 'വിവേചന രഹിതമായി നിരന്തരം കഴമ്പില്ലാത്ത വിവരാവകാശ അപേക്ഷകൾ നൽകുന്നവരെ' സംസ്ഥാന വിവരാവകാശ കമ്മിഷൻ വിലക്കിയിട്ടില്ലെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർ ഹരി നായർ പറഞ്ഞത് നുണയാണെന്ന് രേഖകൾ വ്യക്തമാക്കുന്നു. 

Advertisment

2024 നവംബർ 11 ന് ചേർന്ന ഫുൾ കമ്മിഷൻ യോഗത്തിൽ ഹരി നായർ കൊണ്ടുവന്ന ഫയലിൽ വിരമിച്ച പൊലീസ് ഓഫീസർ എം ഐ ബേബിയെ വിലക്കിക്കണമെന്ന ആവശ്യം മറ്റ് കമ്മിഷണർമാർ അംഗീകരിച്ചു കൊടുത്തിട്ടുണ്ട്.  


അതുപ്രകാരം ഫുൾ കമ്മിഷൻ തീരുമാനമെന്ന നിലയിൽ ഹരിനായർ ഉത്തരവ് ഇറക്കിയിട്ടുമുണ്ട്. ബോബിയെ വിലക്കുന്നതിന് സുപ്രീം കോടതിയുടെയും പല ഹൈക്കോടതികളുടെയും ഉത്തരവുകളും ഹരിനായർ ഇറക്കിയ നടപടി തീർപ്പിൽ (പ്രൊസീഡിംഗ്സ്) ഉദ്ധരിക്കുന്നുണ്ട്. 


അതിൽ മറ്റെല്ലാ കമ്മിഷണർമാരും ഒപ്പു വച്ചിട്ടുമുണ്ട്. ഉത്തരവിന് മുമ്പ് ബേബിയെ കേട്ടപ്പോൾ കമ്മിഷണർ ഹക്കീം മാത്രമാണ് തനിക്ക് വിവരം ലഭ്യമാക്കിയിട്ടുള്ളതെന്നും മറ്റുള്ളവരും അതുപോലെ വേണമെന്നും ബേബി പറഞ്ഞത് കമ്മിഷനിൽ വലിയ ചർച്ചയായിരുന്നു. ഇത് ഹരിനായരെ ചൊടിപ്പിച്ചിരുന്നു. 

വിവരാവകാശ നിയമം ശക്തമായി സംരക്ഷിക്കാൻ വിവരാവകാശ പ്രവർത്തകരുടെ സഹകരണം വേണമെന്നും എന്നാൽ അവരുടെ പേരിൽ നിയമം ദുരൂപയോഗം ചെയ്യുന്നവരെ തിരിച്ചറിയണമെന്നും അത്തരക്കാർക്കെതിരെ കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ടെന്നും 

കമ്മിഷണർ അബ്ദുൽ ഹക്കീം കോഴിക്കോട് പറഞ്ഞത് നേരാണെന്നും ചീഫ് കമ്മീഷണർ ഹരിനായർ സർക്കാർ പത്രക്കുറിപ്പിലൂടെ അറിയിച്ചത് നുണയാണെന്നും തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തു വന്ന രേഖകൾ.

Advertisment