/sathyam/media/media_files/2025/10/23/lalitha-kala-2025-10-23-20-17-05.jpg)
കൊച്ചി: എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ച വിദേശകലാകാരിയുടെ സൃഷ്ടികൾ നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.
നോർവീജിയൻ ചിത്രകാരി ഹനാൻ ബെമാറിന്റെ ചിത്രങ്ങളാണ് നശിപ്പിച്ചത്. കലാസൃഷ്ടിയിൽ തെറിവാക്കുകൾ ഉണ്ടെന്ന് ആരോപിച്ച് മലയാളി കലാകാരൻ ഹോചിമിൻറെ നേതൃത്വത്തിലാണ് ചിത്രങ്ങൾ നശിപ്പിച്ചത്.
കലാവിഷ്‌കാരങ്ങളോടുള്ള വിമർശനം ഇത്തരത്തിൽ തുടങ്ങിയാൽ നാം എവിടെ എത്തുമെന്നത് ആലോചിക്കണമെന്ന് സാഹിത്യകാരൻ അശോകൻ ചരുവിൽ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/10/23/ashokan-charuvil-2025-10-23-20-20-24.jpg)
ലോകവ്യാപകമായി അരങ്ങേറുന്ന വലതുപക്ഷ അരാഷ്ടീയതയുടെ ഫലമായ അസഹിഷ്ണത കേരളത്തേയും ബാധിച്ചിരിക്കുന്നു.
ഇവിടെ ചിത്രങ്ങൾ നശിപ്പിച്ചവരിൽ അറിയപ്പെടുന്ന ചിത്രകാരന്മാരും ഉണ്ട് എന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു.
വിമർശനം അനിവാര്യമാണ്. പക്ഷേ കലയ്ക്കു നേരെയുള്ള കടന്നു കയറ്റവും ആക്രമണവും മാനവീകതയേയും ജനാധിപത്യത്തേയും ഇല്ലാതാക്കുന്നു.
അക്രമികൾ സ്വയമറിയാതെ ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ ഹിന്ദുത്വവാദികളുടെ ചേരിയിലേക്കാണ് മാറുന്നതെന്നും അശോകൻ ചരുവിൽ അഭിപ്രായപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us