കോടതിയിൽ എത്തിച്ചത് കൈവിലങ്ങ് ഇല്ലാതെ; പൊലീസിന്റെ കണ്ണുവെട്ടിച്ച് മോഷണക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

അങ്കമാലി കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്ന പ്രതി പൊലീസിനെ കബളിപ്പിച്ചു ഓടി രക്ഷപ്പെട്ടു.

New Update
handcuff

കൊച്ചി: അങ്കമാലി കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വന്ന പ്രതി പൊലീസിനെ കബളിപ്പിച്ചു ഓടി രക്ഷപ്പെട്ടു. അസം സ്വദേശി രൂഹുൽ അമീൻ (28) ആണ് രക്ഷപ്പെട്ടത്. 

Advertisment


വൈകീട്ട് 5.30നാണ് സംഭവം. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ആലുവ മുട്ടത്തെ ഐടി സ്ഥാപനത്തിൽ നിന്നു നിർമാണ സാമ​ഗ്രി​കൾ മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാൾ.

ആലുവ മജിസ്ട്രേറ്റ് അവധിയായതിനാൽ പ്രതിയെ അങ്കമാലി കോടതിയിൽ ​ഹാജരാക്കാൻ എത്തിച്ചതായിരുന്നു.

Advertisment