/sathyam/media/media_files/2025/10/06/images-67-2025-10-06-21-26-32.jpg)
കൊച്ചി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗാവായ് ക്കെതിരെ ചെരിപ്പെറിയാൻ ശ്രമിച്ച സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനുമായ ഹരീഷ് വാസുദേവൻ.
മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്സെയിൽ പ്രവർത്തിച്ച അതേ വർഗീയ വിഷം തന്നെയാണ് ഈ ആക്രമണശ്രമത്തിന് പിന്നിലെന്നും, എറിയുന്ന കൈകൾ മാറിയാലും രാഷ്ട്രീയത്തിന് മാറ്റമില്ലെന്നും അദ്ദേഹം ശക്തമായി അഭിപ്രായപ്പെട്ടു.
തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെയാണ് ഹരീഷ് വാസുദേവൻ ഈ നിലപാട് വ്യക്തമാക്കിയത്. "സംഘപരിവാർ വിതറുന്ന വർഗീയ വിഷമാണ് ഗാന്ധിയെ നിറയൊഴിച്ച ഗോഡ്സെയുടെ തോക്കിൽ നിന്ന് വന്നത്. അതേ വർഗ്ഗീയ വിഷം തന്നെയാണ് അംബേദ്കറൈറ്റായ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയെയാണ് അദ്ദേഹം സൂചിപ്പിച്ചത്) ചെരുപ്പ് എറിയാൻ വന്ന ആളിലും പ്രവർത്തിക്കുന്നത്," അദ്ദേഹം കുറിച്ചു.
"എറിയുന്ന കൈകൾ മാറിയാലും ഏറിയിക്കുന്നത് ഒരേ രാഷ്ട്രീയമാണ്." വർഗീയത എന്ന ഒറ്റ രാഷ്ട്രീയം തന്നെയാണ് ഈ സംഭവത്തിന്ന് പിന്നിലെന്നും, ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.