/sathyam/media/media_files/2025/10/04/photos479-2025-10-04-21-35-12.jpg)
ഹരിപ്പാട്: മരംവെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് മരംവെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പിൽ പടീറ്റതിൽ ബിനു തമ്പാൻ (45) ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.
ഗുരുതരമായിപരിക്കേറ്റ വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്കുമാറിനെ (39) പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു ഇടിമിന്നലേറ്റത്.
വീയപുരത്ത് മാര്‍ട്ടിന്റെ പുരയിടത്തിലെ മരങ്ങളുടെ മുകളിലിരുന്ന് മരം വെട്ടുന്നതിനിടെയാണ് അപ്രതീക്ഷിതമായി മഴയും മിന്നലുമുണ്ടായത്.
മിന്നലേറ്റ് ഇരുവരും നിലത്ത് വീണു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിനു മരിച്ചു. ബിനുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
സംസ്കാരം നാളെ വൈകിട്ട് 3ന് ഡാണാപ്പടി സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. പിതാവ് പരേതനായ തമ്പാച്ചൻ. മാതാവ് ലീലാമ്മ..ഭാര്യ: റീന മക്കൾ: സ്നേഹ ബിനു, അലൻ ബിനു.