New Update
/sathyam/media/media_files/2025/08/04/images1609-2025-08-04-22-49-07.jpg)
ഹരിപ്പാട്: ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽ വളർന്ന നിന്ന കഞ്ചാവ് ചെടി പൊലീസ് പിടികൂടി. മൂന്ന് അടി നീളമുള്ള കഞ്ചാവ് ചെടിയാണ് പിടികൂടിയത്.
Advertisment
ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് തമ്പടിക്കുന്ന ക്രിമിനൽ, ലഹരി സംഘങ്ങൾ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചത് കിളിർത്ത് വന്നതാകാമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഇവിടെ രാത്രികാലങ്ങളിൽ സ്ഥിരമായി വരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സി ഐ മുഹമ്മദ് ഷാഫി, എസ് ഐമാരായ ഷൈജ, ആദർശ് എന്നിവരാണ് കഞ്ചാവ് ചെടി പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us