കൊച്ചി: സെന്‍സര്‍ ബോര്‍ഡിനോട് ഇന്ത്യയിലെ ആണ്‍ ദൈവങ്ങളുടെയും പെണ്‍ ദൈവങ്ങളുടെയും പട്ടിക വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്ത്.
ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ദൈവങ്ങളുടെ പേരുകളുടെ പട്ടിക ലഭ്യമല്ലാത്തത് കൊണ്ടാണ് അപേക്ഷ നല്‍കേണ്ടിവന്നതെന്ന് ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
താന്‍ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പേരുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ മതവികാരങ്ങള്‍ക്കും നിയമപ്രശ്‌നങ്ങള്‍ക്കും ഇടയാകാതിരിക്കാന്‍ വേണ്ടിയാണ് ഈ വിവരങ്ങള്‍ തേടുന്നതെന്നും, ലൈംഗിക അതിക്രമത്തിന് ഇരയാകുന്ന സ്ത്രീ കഥാപാത്രത്തിനും അതിക്രമം നടത്തുന്ന വില്ലന്‍ കഥാപാത്രത്തിനും ഉചിതമായ പേരുകള്‍ കണ്ടെത്താന്‍ ഉദ്ദേശിച്ചാണെന്നും ഹരീഷ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.