തൃശ്ശൂർ ലുലു മാളിന് അനുമതി നൽകിയത് നിയമം അട്ടിമറിച്ച്': ആരോപണവുമായി ഹരീഷ് വാസുദേവൻ

പദ്ധതി വൈകുന്നതിന്റെ യഥാർത്ഥ കാരണങ്ങളും കേസിൻ്റെ മെറിറ്റും വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

New Update
Untitled4canada

തൃശ്ശൂർ : പ്രമുഖ വ്യവസായി എം.എ. യൂസഫലിയുടെ ലുലു ഗ്രൂപ്പിന്റെ തൃശ്ശൂരിലെ ഷോപ്പിംഗ് മാൾ പദ്ധതിക്ക് നിയമക്കുരുക്ക്. ഭൂമി രേഖകളിലും നിർമ്മാണ ചട്ടങ്ങളിലും ക്രമക്കേടുകൾ കാണിച്ചുവെന്നാരോപിച്ച് ഒരു സിപിഐ പ്രവർത്തകൻ നൽകിയ ഹർജിയാണ് പദ്ധതിക്ക് തടസ്സമായിരിക്കുന്നത്.

Advertisment

പ്രമുഖ അഭിഭാഷകനായ ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ വിഷയത്തിൽ പ്രതികരിച്ചത്.


പൗരന്മാർക്ക് ചോദ്യം ചെയ്യാൻ കഴിയാത്ത വിധത്തിൽ സർക്കാർ സംവിധാനങ്ങൾ വൻകിട മുതലാളിമാർക്ക് അനുകൂലമായി നിൽക്കുന്നുവെന്നും പൊതുതാൽപ്പര്യം ബലികഴിച്ചാണ് പലപ്പോഴും വൻകിട പദ്ധതികൾക്ക് അനുമതി നൽകുന്നതെന്നും ഹരീഷ് വാസുദേവൻ ആരോപിക്കുന്നു.


തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ ലുലു മാളുകൾക്ക് അനുമതി ലഭിച്ചതും സമാനമായ രീതിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നികത്തപ്പെട്ട നീർത്തടങ്ങളും തോടുകളും ഓരോ മഴക്കാലത്തും ഈ കഥകൾ ഓർമ്മിപ്പിക്കുമെന്നും ഉപഗ്രഹ ചിത്രങ്ങൾ പരിശോധിച്ചാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂരിലെ കേസിൽ "നട്ടെല്ലുള്ള ഒരു രാഷ്ട്രീയ പ്രവർത്തകൻ" തെളിവുകൾ സഹിതം ഹർജി നൽകിയിട്ടും സർക്കാർ സംവിധാനങ്ങൾ സഹായിച്ചില്ലെന്ന് ഹരീഷ് വാസുദേവൻ ആരോപിക്കുന്നു.


കോടതിയെ സ്വാധീനിക്കാനോ പരാതിക്കാരനെ വിലയ്ക്കെടുക്കാനോ വ്യവസായിക്ക് സാധിക്കാത്ത സാഹചര്യത്തിൽ, മാധ്യമങ്ങളിലൂടെ തനിക്ക് അനുകൂലമായ പൊതുജനാഭിപ്രായം സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ഇത് നീതിന്യായ വ്യവസ്ഥയിലുള്ള ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു.


പദ്ധതി വൈകുന്നതിന്റെ യഥാർത്ഥ കാരണങ്ങളും കേസിൻ്റെ മെറിറ്റും വസ്തുനിഷ്ഠമായി റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Advertisment