സ്ഥാനാര്‍ഥികളായ ആശാ വര്‍ക്കര്‍മാര്‍ മരുന്നുകള്‍ വോട്ടർമാർക്ക് നേരിട്ട് നൽകേണ്ട. ഹരികകർമ സേന യൂണിഫോമില്‍ പ്രചരണം നടത്തരുത്; നിർദേശങ്ങൾ

പരാതി പരിശോധിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി

New Update
haritha karma sena

കൊല്ലം: തൊഴിൽ വേഷത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പാടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്. 

Advertisment

ചേമ്പറില്‍ ചേര്‍ന്ന പെരുമാറ്റചട്ട നിരീക്ഷണസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ഹരിതകര്‍മ സേനാംഗങ്ങള്‍ യൂണിഫോമില്‍ പ്രചാരണത്തിനിറങ്ങുന്നുവെന്ന് ലഭിച്ച പരാതിയുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. 

പരാതി പരിശോധിക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.തെരഞ്ഞെടുപ്പ് ചിലവ് അധികരിക്കുന്നതായി ഉയര്‍ന്ന പരാതികള്‍ ചിലവ്‌ നിരീക്ഷകരുടെ പരിഗണനയ്ക്ക് വിടും.

ഉച്ചഭാഷിണിയുടെ ഉപയോഗം സംബന്ധിച്ച ആക്ഷേപം പരിശോധിക്കാനായി മലിനീകരണം നിയന്ത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി. 

മുന്‍കൂട്ടി നിശ്ചയിച്ച വിവാഹ ചടങ്ങിന് ബുക്ക് ചെയ്ത ഓഡിറ്റോറിയം തൊട്ടടുത്തദിവസം തെരഞ്ഞെടുപ്പിന് തടസമാകാത്ത വിധത്തിലാകണം ഉപയോഗിക്കേണ്ടത്. ഇതുറപ്പാക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് ഉത്തരവാദിത്തമെന്നും കമ്മിറ്റി തീരുമാനിച്ചു.

Advertisment