/sathyam/media/media_files/b360MMaUD7wrKFAh5RL8.jpg)
കോഴിക്കോട്; പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ജീവിതം വഴിമുട്ടിയ കെ കെ ഹര്‍ഷിന വയനാട്ടിലെത്തി രാഹുല്‍ഗാന്ധിയെ കണ്ടു തന്റെ ദുരിതാവസ്ഥ പങ്കുവച്ചു. സംസ്ഥാന സര്‍ക്കാരില്‍ നിന്നും നീതിലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും എത്രകാലം തെരുവില്‍ നിന്നാലാണ് നീതി ലഭിക്കുക എന്നും കെകെ ഹര്‍ഷിന ചോദിച്ചു.
സര്‍ക്കാരിന് തനിക്ക് നീതി നല്‍കണം എന്നുണ്ടെങ്കില്‍ നേരത്തെ ചെയ്യാമായിരുന്നു. കൂടെയുണ്ടാകും എന്നു പറയുന്നതല്ലാതെ ആരോഗ്യമന്ത്രി ഒന്നും ചെയ്യുന്നില്ലന്നും ഹര്‍ഷിന കുറ്റപ്പെടുത്തി.
ഈ മാസം 16 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ഏകദിന ധര്‍ണ്ണയും സമരവും നടത്താനൊരുങ്ങുകയാണ് ഹര്‍ഷിന. അതേ സമയം ഈ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ബോര്‍ഡിനെതിരെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷര്‍ക്ക് ഇവര്‍ പരാതി നല്‍കിയിട്ടുമുണ്ട്.സംഭവത്തില്‍ പൊലീസ് സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് തിങ്കളാഴ്ച അപ്പീല്‍ നല്‍കും. കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഹര്‍ഷിന പറയുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us