/sathyam/media/media_files/2025/10/26/shahna-2025-10-26-22-56-29.png)
കോഴിക്കോട് : തന്നെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്നു വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷീന. സാമ്പത്തിക പ്രയാസങ്ങള്‍ കൊണ്ടു പൊറുതി മുട്ടുമ്പോഴും സര്‍ക്കാര്‍ സഹായം നല്‍കിയില്ല. അടിയന്തര ചികിത്സ സഹായമെങ്കിലും തരുമെന്നു പ്രതീക്ഷിച്ചെങ്കിലും ലഭിച്ചില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രഖ്യാപിച്ച ധനസഹായം നല്‍കി. ഹര്‍ഷിനക്ക് അത്യാവശ്യമായ ചികിത്സ യുഡിഎഫ് നല്‍കുമെന്ന് വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു.
ആദ്യഘട്ടമായി ഒരു ലക്ഷം കൈമാറി. കോണ്‍ഗ്രസ് സഹായം വലിയ ഉപകാരമായെന്ന് ഹര്‍ഷീന മാധ്യമങ്ങളോട് പറഞ്ഞു.
വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനയുടെ ചികിത്സ യു.ഡി.എഫ് ഏറ്റെടുത്തിരുന്നു. ഹര്‍ഷിനയുടെ കേസ് കേരളത്തിന് അപമാനകരമായ സംഭവമാന്‍. കഠിനമായ വേദനയിലൂടെയാണു ഹര്‍ഷിന കടന്നു പോയത്. ഇപ്പോഴും ഹര്‍ഷിന ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നു.
ആരോഗ്യ മന്ത്രി തന്നെ സമര പന്തലില്‍ എത്തി. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഒരു സഹായം ഉണ്ടായില്ല. സര്‍ക്കാര്‍ ഒരു സഹായവും ചെയ്യുന്നില്ല.
കേസിനും തുടര്‍ചികിത്സക്കും സര്‍ക്കാര്‍ ഒരു സഹായം ചെയ്യുന്നില്ല. ഈ അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചു നടത്തിയ മൂന്നാമത്തെ പ്രസവശസ്ത്രക്രിയക്കിടെയാണു ഹര്‍ഷിനയുടെ വയറ്റില്‍ കത്രികകുടുങ്ങിയത്.
വര്‍ഷങ്ങളോളം വയറ്റില്‍ കുടുങ്ങിയ കത്രികയുടെ വേദന പേറിയ ഹര്‍ഷിന ജീവിച്ചു. രണ്ടര വര്‍ഷം മുന്‍പു വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തു. പക്ഷേ ഇപ്പോള്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വലിയ ആരോഗ്യപ്രശ്നങ്ങളാണു ഹര്‍ഷീന നേരിടുന്നത്.
ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ 15 ദിവസത്തിനുള്ളില്‍ നീതി നടപ്പാക്കുമെന്നാണു പറഞ്ഞത്. എന്നാല്‍ വാക്കുകൊണ്ട് പറഞ്ഞതല്ലാതെ ആരും നീതിയുടെ അടുത്തു പോലും എത്തിയിട്ടില്ലെന്നു ഹര്‍ഷീന പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us