ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/media_files/Epi3v81YSUHfcryxTOsv.png)
കോഴിക്കോട്: ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തെ തുടര്‍ന്ന് സിപിഎം ഇന്ന് കൊയിലാണ്ടിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താല്‍. സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പി.വി. സത്യനാഥനാണ് കൊല്ലപ്പെട്ടത്.
Advertisment
പെരുവട്ടൂർ ചെറിയപുരം ക്ഷേത്രത്തിനു സമീപത്തുവച്ചാണ് വെട്ടേറ്റത്. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തില്‍ ഒരാള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
വ്യക്തിപരമായ പ്രശ്നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിനു ലഭിക്കുന്ന സൂചന. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us