എസ്.സി - എസ്.ടി ഉപസംവരണം; കേരളത്തിൽ നാളെ ഹർത്താൽ ആചരിക്കുമെന്ന് ദളിത് സംഘടനകൾ

New Update
harthal

തിരുവനന്തപുരം: എസ്.സി - എസ്.ടി ഉപസംവരണവുമായി ബന്ധപ്പെട്ട് ബച്ചാവോ സംഘർഷ് സമിതി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. ബന്ദിനോട് അനുബന്ധിച്ച് നാളെ കേരളത്തിൽ ഹർത്താൽ നടത്തും എന്ന് ആദിവാസി-ദളിത് സംഘടനകൾ അറിയിച്ചിട്ടുണ്ട്.

Advertisment

രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയായിരിക്കും ഹർത്താൽ. സ്കൂളുകളുടെയും പ്രവർത്തനത്തെയും പരീക്ഷാ നടത്തിപ്പിനേയും ഹർത്താൽ ബാധിച്ചേക്കില്ല. സംസ്ഥാനത്ത് പൊതുഗതാഗതവും സാധാരണ നിലയിലായിരിക്കും.