New Update
/sathyam/media/post_attachments/svK4szeNKc4kh9l7Un01.jpg)
സുൽത്താൻ ബത്തേരി: വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടും സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫ് വയനാട്ടിൽ നടത്തിയ ഹർത്താൽ പൂർണം. രാവിലെ ചിലയിടങ്ങളിൽ ഓടിയ ബസുകളും സ്വകാര്യവാഹനങ്ങളും തടഞ്ഞു.
Advertisment
വ്യാപാരികളും സ്വകാര്യബസ് ഉടമകളും ഹർത്താലുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജില്ലയിൽ കടകൾ തുറക്കുകയോ സ്വകാര്യ ബസുകൾ ഓടുകയോ ചെയ്തില്ല.
സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് രാവിലെ ഏതാനും ലോക്കൽ സർവീസുകൾ പുറപ്പെട്ടുവെങ്കിലും തടഞ്ഞതോടെ നിർത്തിവെച്ചു. തുടർന്ന് വൈകുന്നേരത്തോടെയാണ് ബസുകൾ ഓടിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us