കോണ്‍ഗ്രസ് സ്വീകരിച്ചതു പോലെ ഒരു നടപടി ഏതെങ്കിലും ഒരു പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ , ചോദ്യമുയർത്തി വി.ഡി. സതീശൻ ; മന്ത്രി രാജീവിനോട് സ്വന്തംപാര്‍ട്ടിയില്‍ ഇതുപോലുള്ള എത്ര പേരുണ്ടെന്ന് അന്വേഷിക്കാന്‍ പറയുവെന്നും പ്രതിപക്ഷ നേതാവ് ; ഇക്കാര്യത്തില്‍ എന്റെ നിലപാട് കേരളത്തിലെ കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വി.ഡി. സതീശൻ

New Update
vd satheesan nilambur victory

കൊച്ചി : കോണ്‍ഗ്രസ് സ്വീകരിച്ചതു പോലെ ഒരു നടപടി ഏതെങ്കിലും ഒരു പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടോ എന്ന് കൊച്ചിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. ഒരു പരാതി പോലും ഇല്ലാതെയാണ് ആദ്യം സസ്‌പെന്‍ഡ് ചെയ്തത്. പരാതി കിട്ടയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി എന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. 

Advertisment

മന്ത്രി രാജീവിനോട് സ്വന്തംപാര്‍ട്ടിയില്‍ ഇതുപോലുള്ള എത്ര പേരുണ്ടെന്ന് അന്വേഷിക്കാന്‍ പറയു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എം.എല്‍.എ സ്ഥാനം രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസിന് ആവശ്യപ്പെടാനാകില്ല. അദ്ദേഹം ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയിലില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇക്കാര്യത്തില്‍ എന്റെ നിലപാട് കേരളത്തിലെ കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാം. അതിന്റെ പേരില്‍ വ്യക്തിപരമായി വേട്ടയാടപ്പെട്ട ആളാണ് ഞാന്‍ എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് . 

അപ്പോഴൊന്നും കുലുങ്ങിയില്ല എന്നും കൂട്ടിച്ചേർത്തു. ചെയ്യാനുള്ള കാര്യം നേരത്തെ തന്നെ എന്റെ പാര്‍ട്ടി ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും ഞാന്‍ ഒറ്റയ്ക്ക് എടുത്തതല്ല. എല്ലാം പാര്‍ട്ടി ആലോചിച്ച് എടുത്ത തീരുമാനങ്ങളാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അറസ്റ്റിലായതിന് പിന്നാലെ കോൺഗ്രസ് അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം 

Advertisment