വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കമ്പംമെട്ട് പോലീസ് നടത്തിയ പരിശോധനയില്‍ ആലപ്പുഴ സ്വദേശിയാണ് പിടിയിലായത്

 വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കമ്പംമെട്ട് പോലീസ് നടത്തിയ പരിശോധനയില്‍ ആലപ്പുഴ സ്വദേശിയാണ് പിടിയിലായത്

New Update
arrest11

ഇടുക്കി: വാഹന പരിശോധനയ്ക്കിടെ 105 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കമ്പംമെട്ട് പോലീസ് നടത്തിയ പരിശോധനയില്‍ ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കര്‍ (24) ആണ് പിടിയിലായത്. 

Advertisment

കമ്പംമെട്ട് പോലീസ് അന്യാര്‍തൊളു നിര്‍മലാപുരം ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ കറുത്ത ബാഗുമായി ഒരു യുവാവ് സംശയാസ്പദമായ സാഹചര്യത്തില്‍ റോഡില്‍ നില്‍ക്കുന്നതായി കണ്ടു. 


ഇതേ  തുടര്‍ന്ന് ഇയാളുടെ ബാഗില്‍ നിന്നും ഹാഷിഷ് ഓയില്‍ കണ്ടെത്തുകയുമായിരുന്നു. കമ്പംമെട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വര്‍ഗീസ് ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ തോമസ്, റിയാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷണം നടത്തുന്നുണ്ട്.