/sathyam/media/media_files/nv0UErxksLdQ05dwSgkI.jpg)
ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ചെ്ഡിഎഫ്സി ബാങ്ക്, തങ്ങളുടെ മുന്‍നിര സിഎസ്ആര്‍ സംരംഭമായ പരിവര്‍ത്തന് കീഴില്‍ രാജ്യവ്യാപകമായി രക്തദാന ഡ്രൈവിന്റെ 16-മത് പതിപ്പ് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. നാളെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ സംഘടിപ്പിക്കുന്ന ഡ്രൈവ്, ഇന്ത്യയിലെ 1100-ലധികം നഗരങ്ങളില്‍ വ്യാപിക്കും.
ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്ന എച്ചെ്ഡിഎഫ്സി ബാങ്ക് 6 ലക്ഷത്തിലധികം യൂണിറ്റ് രക്തം ശേഖരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
എച്ചെ്ഡിഎഫ്സി ബാങ്ക് ജീവനക്കാര്‍, ഉപഭോക്താക്കള്‍, കോര്‍പ്പറേറ്റുകള്‍, പ്രതിരോധ സേനയിലെ അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍, പൊതു സമൂഹത്തിലെ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്നവരില്‍ ഉള്‍പ്പെടും.
ഈ സംരംഭം സാമൂഹ്യക്ഷേമത്തിനായുള്ള ബാങ്കിന്റെ പ്രതിബദ്ധത ഊന്നിപ്പറയുകയും ഇന്ത്യയുടെ രക്ത ലഭ്യതയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us