/sathyam/media/media_files/nv0UErxksLdQ05dwSgkI.jpg)
കൊച്ചി: ഇന്ത്യയിലെ മുൻ നിര സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക്, രാജ്യത്തെ ഷോപ്പിങ സീസണിന് തുടക്കമിട്ടുകൊണ്ട് വാർഷിക ഫെസ്റ്റിവലായ 'ഫെസ്റ്റിവ് ട്രീറ്റ്‌സ് 2025' കാമ്പയിൻ പ്രഖ്യാപിച്ചു. കാർഡുകൾ, വായ്പകൾ, പേയ്‌സ്ആപ്പ്, ഈസിഇഎംഐ എന്നിവയിൽ 10,000ത്തിലധികം ഓഫറുകളാണ് ഇന്ത്യയൊട്ടാകെ അരങ്ങേറുന്ന ഫെസ്റ്റിവലിൽ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ താങ്ങാനാവുന്നതും ലാഭകരവുമായ ഷോപ്പിങ് അനുഭവമായിരിക്കും ഫെസ്റ്റിവ് ട്രീറ്റ്‌സ് 2025 നൽകുക.
എക്സ്പ്രസ് പേഴ്‌സണൽ ലോണുകൾ, ബിസിനസ് ലോണുകൾ, കാർ ലോണുകൾ, ടൂവീലർ ലോണുകൾ, ഹോം ലോണുകൾ, ഗോൾഡ് ലോണുകൾ, കാർഷിക വായ്പകൾ, കൊമേഴ്സ്യൽ വാഹനങ്ങൾ, ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, സേവിങസ് അക്കൗണ്ടുകൾ, പേയ്‌സ്ആപ്പ്, സെക്യൂരിറ്റി ഈടിലുള്ള ലോൺ, വസ്തു ഈടിലുള്ള ലോൺ തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് ഈ ഫെസ്റ്റിവലിലൂടെ എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫറ്റുകൾ നൽകും.
എച്ച്‌ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഈസിഇഎംഐയും ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് ഉപഭോക്താക്കൾക്ക് 50,000 രൂപ വരെ ലാഭം നേടാനും അവസരമുണ്ട്. ഈസിഇഎംഐ ഓൺ കാർഡ് വഴി 50,000 രൂപ വരെ ക്യാഷ്ബാക്ക് നൽകുന്ന എൽജി, ww ww www ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഈസിഇഎംഐ ഓൺ കാർഡുകളും ഉപയോഗിച്ച് 10,000 രൂപ വരെ ക്യാഷ്ബാക്ക് നൽകുന്ന ഗൂഗിൾ പിക്സൽ എന്നിവയുൾപ്പെടെ പ്രമുഖ www ബ്രാൻഡുകളുമായും എച്ച്‌ഡിഎഫ്‌സി ബാങ്ക് സഹകരിക്കുന്നുണ്ട്. വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഹോട്ടൽ ഡൈനിങ്, യാത്രകൾ, ആഭരണങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഉത്പന്നങ്ങൾക്ക് ഫെസ്റ്റിവ് ട്രീറ്റ്സ് ഓഫറ്റുകൾ ലഭ്യമാണ്