ന്യൂഡല്‍ഹി: ഭാരതത്തിലെ മുന്‍ നിര സ്വകാര്യമേഖലാ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് ചെറുപട്ടണങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കുമായുള്ള അവരുടെ പ്രഗതി സേവിങ്സ് അക്കൗണ്ടിന്റെ സമാരംഭം പ്രഖ്യാപിച്ചു.
ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമായി തങ്ങളുടെ 51% ശാഖകളുള്ള എച്ച്ഡിഎഫ്സി ബാങ്ക് ഗ്രാമീണ സമ്പദ്വ്യവസ്ഥകളെ പിന്തുണയ്ക്കുകയും, സാമ്പത്തിക ഉള്‍പ്പെടുത്തലിന് പ്രേരണ നല്‍കുകയും ചെയ്യുന്നു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രഗതി സേവിങ്സ് അക്കൗണ്ട് ഭാരതത്തിലെ കര്ഷകരുള്പ്പടെയുള്ള (പരമ്പരാഗത, കന്നുകാലി വളര്‍ത്തല്‍, മത്സ്യബന്ധന, കോഴി വളര്‍ത്തല്‍, പശുവളര്‍ത്തല്‍ എന്നിവയടങ്ങുന്ന) കാര്‍ഷികമേഖല, സ്വയം തൊഴില്‍ കണ്ടെത്തിയ വ്യക്തികള്‍, ഗ്രാമവാസികള്‍, സ്വയം സഹായ സംഘങ്ങള്‍, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്കായി ഒരു സമഗ്ര ബാങ്കിങ് പരിസ്ഥിതി പടുത്തുയര്‍ത്താന്‍ ലക്ഷ്യമിടുന്നു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ചെറുപട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള 4600-ലധികം ശാഖകള്‍ ഗ്രാമീണ സാമ്പത്തിക വികസനത്തിന് ഉതകുന്ന, ഇന്ത്യയിലെ ജനസംഖ്യയുടെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗത്തേക്ക് ഉല്‍പ്പന്നം എത്തിക്കുന്നതിനുള്ള ടച്ച് പോയിന്റുകളായി പ്രവര്‍ത്തിക്കും.
കൂടാതെ, മേഖലയില്‍ ആദ്യമായി ബിഗ്ഹാറ്റുമായുള്ള പങ്കാളിത്തം, 17 ദശലക്ഷത്തിലധികം കര്‍ഷകര്‍ക്ക് കിഴിവുകള്‍, മെച്ചപ്പെട്ട ഉല്‍പ്പാദനക്ഷമതയ്ക്കായി കാര്‍ഷിക വിഭവങ്ങളിലേക്കുള്ള പ്രവേശനം എന്നിങ്ങനെയുള്ള സവിശേഷതകളും ഈ പുതിയ സംരംഭം വാഗ്ദാനം നല്കുന്നു.
കൂടാതെ, എച്ച്ഡിഎഫ്സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡുമായി സഹകരിച്ച് ഇരുചക്രവാഹന വായ്പ (ടിഡബ്ലുഎല്), ട്രാക്ടര്‍ ലോണ്‍ (ടിആര്‍എല്‍), ഗോള്‍ഡ് ലോണ്‍, കിസാന്‍ ഗോള്‍ഡ് കാര്‍ഡ് (കെജിസി) ഉല്‍പ്പന്നങ്ങള്‍, കന്നുകാലി ഇന്‍ഷുറന്‍സ് എന്നിവയില്‍ ഡിസ്കൗണ്ട് അസറ്റ് ഓഫറുകള്‍ ഉള്‍പ്പെടെ വിപുലമായ പ്രത്യേകമായി തയ്യാറാക്കിയ വാഗ്ദാനങ്ങള്‍ ബാങ്ക് കൊണ്ടുവരുന്നു.