സീതപ്പഴം പോഷകങ്ങളുടെ കലവറയാണ്. ഇതിൽ കലോറി കുറവാണ്. വിശപ്പ് നിയന്ത്രിക്കുന്നതിലും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നതിലും സീതപ്പഴം സഹായകമാണ്. കസ്റ്റാർഡ് ആപ്പിളിൽ വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഉൾപ്പെടെ വിവിധ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
നാരുകളും വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ അസാധാരണ പഴം പ്രതിരോധശേഷി വർധിപ്പിക്കാനും വീക്കം കുറയ്ക്കാനും അതുപോലെ ഹൃദയത്തിന്റെയും കണ്ണിന്റെയും ആരോഗ്യത്തിനും വളരെയധികം സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുന്നത് വളരെ പ്രധാനമാണ്. കസ്റ്റാർഡ് ആപ്പിളിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് വിശപ്പ് കുറയ്ക്കാനും അമിതഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നതിനും സഹായകമാണ്.
വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് സീതപ്പഴം. ഇത് രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും നമ്മെ സംരക്ഷിച്ചുകൊണ്ട് ശരീരത്തിലെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. അൾസറിനെയും അസിഡിറ്റിയെയും നിയന്ത്രിക്കാൻ ഈ പഴത്തിന് കഴിയും. ഹീമോഗ്ലോബിന്റെ അളവിനെ ക്രമപ്പെടുത്താൻ ഇതിന് കഴിയും.