Advertisment

തുളസിയിട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങ​ൾ അറിയാം

ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ആരോഗ്യകരമായ ദഹനപ്രക്രിയ ആരംഭിക്കുന്നതിനും ഈ പാനീയം സഹായകമാണ്. ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ള തുളസി വെള്ളം ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കാനും ശ്വസന ആരോഗ്യത്തെ ഫലപ്രദമായി ശക്തിപ്പെടുത്താനും സഹായിക്കും.

New Update
rye5t4t

ചൂട് കാലത്ത് തുളസിയിട്ട വെള്ളം കുടിക്കുന്നത് അതിശയിപ്പിക്കുന്ന ​ഗുണങ്ങളാണ് നൽകുക. തുളസി ഇലകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വെറും വയറ്റിൽ കഴിക്കുക.തുളസിക്ക് അഡാപ്‌റ്റോജെനിക് ഗുണങ്ങളുണ്ട്. അതായത് സമ്മർദ്ദത്തെ നന്നായി നേരിടാൻ ഇത് ശരീരത്തെ സഹായിക്കുന്നു. ദഹന പ്രശ്നങ്ങളും വയറുവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ അസ്വസ്ഥതകളും ലഘൂകരിക്കുന്നത് വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് നല്ലതാണ്.

Advertisment

ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ആരോഗ്യകരമായ ദഹനപ്രക്രിയ ആരംഭിക്കുന്നതിനും ഈ പാനീയം സഹായകമാണ്. ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിമൈക്രോബയൽ ഗുണങ്ങളുള്ള തുളസി വെള്ളം ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കാനും ശ്വസന ആരോഗ്യത്തെ ഫലപ്രദമായി ശക്തിപ്പെടുത്താനും സഹായിക്കും. തുളസി ഇലകൾ പ്രകൃതിദത്തമായ വിഷാംശം ഇല്ലാതാക്കുന്നവയാണ്.

രാവിലെ തുളസി വെള്ളം കുടിക്കുന്നത് വിഷാംശം ഇല്ലാതാക്കാൻ സഹായിക്കും. തുളസി വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും സഹായകമാണ്. ഇതിലെ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ ചർമ്മത്തിൻ്റെ അവസ്ഥയെ നേരിടാൻ ഇത് ഉപയോഗപ്രദമാക്കുന്നു, തുളസി വെള്ളം കുടിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാൻ സഹായിക്കും.

കോർട്ടിസോൾ ഹോർമോണിന്റെ അളവ് നിലനിർത്താൻ തുളസി വെള്ളം സഹായിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് ശരീരത്തിലെ സമ്മർദ്ദത്തിന് കാരണമാകുന്ന സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു. തുളസി വെള്ളം കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കുകയും സമ്മർദ്ദരഹിതമായി തുടരാൻ സഹായിക്കുകയും ചെയ്യും. 

health benefits of drinking-tulsi-water
Advertisment