ഉണക്ക മുന്തിരി കഴിക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം..

ദിവസവും കുറച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് വിളർച്ച നിയന്ത്രിക്കാൻ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഉണക്ക മുന്തിരി ശീലമാക്കാം.  

author-image
admin
Updated On
New Update
hwaltg

നാരുകളും ആന്റിഓക്‌സിഡന്റുകളും കൂടാതെ 15-ലധികം വ്യത്യസ്ത വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള  ഒന്നാണ് ഉണക്ക മുന്തിരി. ഒരു ഉണക്ക മുന്തിരിയിൽ1 ഗ്രാം ഫൈബറാറുള്ളത്. മലബന്ധം ഇല്ലാതാക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന ഒരു തരം നാരായ സൈലിയം പോലെയുള്ള മറ്റ് പലതരം പോഷകങ്ങളെ അപേക്ഷിച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് മലബന്ധത്തെ ചികിത്സിക്കുന്നതിൽ കൂടുതൽ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

Advertisment

 രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഉണക്ക മുന്തിരിയിലുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ പങ്ക് വഹിക്കുന്ന ഹോർമോണായ അഡിപോനെക്റ്റിന്റെ അളവ് വർദ്ധിപ്പിക്കാനുള്ള കഴിവ് ഉണക്ക മുന്തിരിയ്ക്കുണ്ട്.ഉണക്ക മുന്തിരിയിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനു പുറമേ ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്.

ഉണക്ക മുന്തിരി ശരീരത്തിൽ ധാതുക്കളുടെ ആഗീരണം വേഗത്തിലാക്കുന്നു. ഇത് മുടിയ്ക്ക് പോഷണം നൽകി അകാല നരയും മുടി കൊഴിച്ചിലും ഒഴിവാക്കും. ഉണക്ക മുന്തിരിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ സോഡിയത്തിൻറെ അളവ് കുറയ്ക്കും. ഇത് രക്തസമ്മർദം നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ദിവസവും കുറച്ച് ഉണക്ക മുന്തിരി കഴിക്കുന്നത് വിളർച്ച നിയന്ത്രിക്കാൻ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമേകാൻ ഉണക്ക മുന്തിരി ശീലമാക്കാം.  ചിലർ വായ്നാറ്റം കൊണ്ട് ബുദ്ധിമുട്ടാറുണ്ട്. അത്തരക്കാർക്ക് ഒരു പരിഹാരമെന്ന നിലയിൽ പരീക്ഷിക്കാവുന്ന ഒന്നാണ് ഉണക്കമുന്തിരി. ബാക്ടീരിയകൾക്കെതിരായി പ്രവർത്തിക്കാനുള്ള ഇതിൻറെ കഴിവാണ് വായയെ ശുചിയായി സൂക്ഷിക്കാൻ സഹായിക്കുന്നത്. 

Health dry-graps
Advertisment