Advertisment

കുങ്കുമപ്പൂവിന്റെ ചില ആരോ​ഗ്യ​ ഗുണങ്ങൾ അറിയാം..

കുങ്കുമപ്പൂവിൽ നിന്നുള്ള ക്രോസിൻ എക്‌സ്‌ട്രാക്റ്റ് എലികൾക്കിടയിലെ ഉത്കണ്ഠ നിയന്ത്രിക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

New Update
health

 ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്  കുങ്കുമപ്പൂവ്. ദൈനംദിന ഭക്ഷണത്തിൽ ഒന്നോ രണ്ടോ നുള്ള് കുങ്കുമപ്പൂവ് ചേർക്കുന്നതിലൂടെ നിറയെ ഗുണങ്ങൾ ലഭിക്കും.കുങ്കുമപ്പൂവിൽ നിന്നുള്ള ക്രോസിൻ എക്‌സ്‌ട്രാക്റ്റ് എലികൾക്കിടയിലെ ഉത്കണ്ഠ നിയന്ത്രിക്കുന്നതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇവിടെ 50mg ക്രോസിൻ ഉത്കണ്ഠാ നിരക്ക് ഗണ്യമായി കുറയ്ക്കുന്നതായി പഠനത്തിൽ കണ്ടെത്തി.നിരവധി പഠനങ്ങളിൽ, കുങ്കുമപ്പൂവിന്റെ ഫലങ്ങൾ ആന്റീഡിപ്രസന്റ് മരുന്നുകളോട് സാമ്യമുള്ളതായി കണ്ടെത്തി. കുങ്കുമപ്പൂവ് മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നതിനും രോഗലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ഉപയോഗിക്കാമെന്നും ​ഗവേഷകർ പറയുന്നു. 

Advertisment

കുങ്കുമപ്പൂവിൽ കരോട്ടിനോയിഡുകളും ബി വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വിഷാദരോഗവുമായി ബന്ധപ്പെട്ട സെറോടോണിന്റെയും തലച്ചോറിലെ മറ്റ് കെമിക്കലുകളുടെയും അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ കുങ്കുമപ്പൂവ് ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും പ്രകൃതിദത്തമായ തിളക്കം നൽകാനും ഉത്തമമാണ്. കുങ്കുമം മുഖക്കുരു തടയുന്നതിന് ഫലപ്രദമാണെന്നും വിദഗ്ധർ പറയുന്നു.

കുങ്കുമപ്പൂ എങ്ങനെയൊക്കെ ഉപയോഗിക്കാം...

കുങ്കുപ്പൂ ഉപയോഗിച്ച് ചായ ഉണ്ടാക്കാം

ചൂട് പാലിൽ ചേർത്ത് കുടിക്കാവുന്നതാണ്

ചില വിഭവങ്ങൾക്കൊപ്പം കുങ്കുമപ്പൂ ചേർക്കാം.

Health saffron
Advertisment