ഹെല്‍ത്ത് കെയര്‍ ഫണ്ടുമായി ബജാജ് ഫിന്‍സെര്‍വ് എഎംസി

ആരോഗ്യ, ക്ഷേമ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചു ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ച സൃഷ്ടിക്കുവാന്‍ ലക്ഷ്യമിട്ട് ബജാജ് ഫിന്‍സെര്‍വ് എഎംസി ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത് കെയര്‍ ഫണ്ട് അവതരിപ്പിച്ചു.

New Update
bajaj finserv

കൊച്ചി: ആരോഗ്യ, ക്ഷേമ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചു ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളര്‍ച്ച സൃഷ്ടിക്കുവാന്‍ ലക്ഷ്യമിട്ട് ബജാജ് ഫിന്‍സെര്‍വ് എഎംസി ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത് കെയര്‍ ഫണ്ട് അവതരിപ്പിച്ചു. നാളെ മുതല്‍ ഈ ഫണ്ട് സബ്‌സ്‌ക്രൈബ് ചെയ്യുവാനായി ലഭ്യമാകും. പുതിയ ഫണ്ടിന്റെ ഓഫര്‍ കാലയളവ് 2024 20ന് അവസാനിക്കുകയും ചെയ്യും.

Advertisment

ഫാര്‍മസ്യൂട്ടിക്കല്‍, ആശുപത്രി, രോഗനിര്‍ണയ, ക്ഷേമ മേഖലകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികളിലും ഓഹരി ബന്ധിതമായ ഇന്‍സ്ട്രുമെന്റുകളിലും നിക്ഷേപിച്ചു കൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമാണ് ബജാജ് ഫിന്‍സെര്‍വ് ഹെല്‍ത്ത് കെയര്‍ ഫണ്ട്.

 5 വര്‍ഷം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കാലയളവിലേക്ക് നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുയോജ്യമാണിതെന്ന് ബജാജ് ഫിന്‍സെര്‍വ് എ എം സി, സി ഇ ഒ ഗണേഷ് മോഹന്‍ പറഞ്ഞു.

''ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമ്പത്ത് സൃഷ്ടിക്കുന്നതിന് വന്‍ തോതിലുള്ള അവസരങ്ങളും സാധ്യതകളും നല്‍കുന്ന ഒന്നാണ് ആരോഗ്യ പരിപാലന മേഖലയെന്ന് ബജാജ് ഫിന്‍സെര്‍വ് എഎംസി സിഐഒ നിമേഷ് ചന്ദന്‍ പറഞ്ഞു.

ഏറ്റവും ചുരുങ്ങിയ അപേക്ഷാ തുക 500 രൂപയാണ് (പുറമേ ഒരു രൂപയുടെ ഇരട്ടിപ്പുകളും). ചുരുങ്ങിയ അധിക അപേക്ഷ 100 രൂപയാണ് (അതോടൊപ്പം ഒരു രൂപയുടെ ഇരട്ടിപ്പുകളും). അലോട്ട് ചെയ്ത തീയതി കഴിഞ്ഞ് 3 മാസത്തിനുള്ളില്‍ നിക്ഷേപം പണമാക്കി മാറ്റുകയാണെങ്കില്‍ 1% എക്‌സിറ്റ് ലോഡ് ബാധകമാണ്. ഗ്രോത്ത്, ഐഡിസിഡബ്ലിയു(ഇന്‍ കം ഡിസ്ട്രിബ്യൂഷന്‍ കം ക്യാപിറ്റല്‍ വിത്ത്‌ഡ്രോവല്‍) എന്നിവ ഒരുപോലെ തെരഞ്ഞെടുക്കല്‍ വാഗ്ദാനം നല്‍കുന്നു ഫണ്ട്.

Advertisment