/sathyam/media/media_files/2025/01/15/OuysAU3qnNb96I9i5tmq.jpeg)
തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍ സൃഷ്ടിക്കും. കഞ്ചിക്കോട് വിവിധ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനായി പ്രാരംഭാനുമതി. ഹൈഡ്രജന്‍ വാലി ഇന്നവേഷന്‍ ക്ലസ്റ്റര്‍ - കേരള കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനം - ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ:
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 570 തസ്തികകള്‍
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കും. അസിസ്റ്റന്റ് സര്‍ജന്‍ - 35, നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് കക 150, ഫാര്‍മസിസ്റ്റ് ഗ്രേഡ് കക 250, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് കക 135 എന്നിങ്ങനെയാണിത്. നിയമന നടപടികള്‍ പൂര്‍ത്തിയായ ശേഷം അടുത്തഘട്ടമായി അനിവാര്യമായ തസ്തികകള്‍ സൃഷ്ടിക്കും. ഇക്കാര്യം പരിശോധിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കുവാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഓരോ ജില്ലയിലും അവശ്യം വേണ്ടുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഒഴികെയുള്ള തസ്തികകള്‍ ആരോഗ്യവും കുടുംബക്ഷേമവും വകുപ്പിന് നിശ്ചയിക്കാവുന്നതാണ്.
പാട്ടത്തിന് നല്‍കും
കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള ഡകഠ മണ്ണടി സെന്ററിന് സ്വന്തമായി കെട്ടിടം പണിയുന്നതിന് പത്തനംതിട്ട അടൂര്‍ താലൂക്കില്‍ കടമ്പനാട് വില്ലേജില്‍ 28.57 ആര്‍ ഭൂമി കേരള സര്‍വ്വകലാശാലയുടെ പേരില്‍ പാട്ടത്തിന് നല്‍കും. ആര്‍ ഒന്നിന് പ്രതിവര്‍ഷം 100 രൂപ ഇടാക്കി 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുക.
പ്രാരംഭാനുമതി
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് ( ഛമശെ െഇീാാലൃരശമഹ ജ്.േ ഘറേ.) എന്ന സ്ഥാപനത്തിന് നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിക്കണമെന്ന നിബന്ധനയോടെ പ്രാരംഭാനുമതി നല്‍കി.
റിപ്പബ്ലിക് ദിനാഘോഷം
റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങള്‍ നടത്തുന്ന പരേഡുകളില്‍ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങില്‍ ഗവര്‍ണ്ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ അഭിവാദ്യം സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പങ്കെടുക്കും.
ജില്ലാ ആസ്ഥാനങ്ങളില്‍ പങ്കെടുക്കുന്ന മന്ത്രിമാര്‍,
കൊല്ലം - കെ.എന്‍. ബാലഗോപാല്‍
പത്തനംതിട്ട - ജെ. ചിഞ്ചുറാണി
ആലപ്പുഴ - പി. പ്രസാദ്
കോട്ടയം - വി.എന്‍. വാസവന്‍
ഇടുക്കി - റോഷി അഗസ്റ്റിന്‍
എറണാകുളം - പി. രാജീവ്
തൃശൂര്‍ - കെ. രാജന്‍
പാലക്കാട് - കെ. കൃഷ്ണന്‍കുട്ടി
മലപ്പുറം - വി. അബ്ദുറഹ്‌മാന്‍
കോഴിക്കോട് - പി.എ. മുഹമ്മദ് റിയാസ്
വയനാട് - എ.കെ. ശശീന്ദ്രന്‍
കണ്ണൂര്‍ - രാമചന്ദ്രന്‍ കടന്നപ്പള്ളി
കാസര്‍ഗോഡ് - കെ.ബി. ഗണേഷ് കുമാര്‍
ദര്‍ഘാസിന് അനുമതി
ജല്‍ജീവന്‍ മിഷന്‍ മുഖേന നടപ്പാക്കുന്ന താനൂര്‍ ചെറിയമുണ്ടം പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം ചെറിയ മുണ്ടം പഞ്ചായത്തില്‍ വിതരണ ശൃംഖലയും കണക്ഷനും നല്‍കുന്ന പ്രവൃത്തിക്കുള്ള ദര്‍ഘാസ് അംഗീകരിക്കും.
ഹൈഡ്രജന്‍ വാലി ഇന്നവേഷന്‍ ക്ലസ്റ്റര്‍ - കേരള
കേന്ദ്ര സര്‍ക്കാരിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ 'ഹൈഡ്രജന്‍ വാലി ഇന്നവേഷന്‍ ക്ലസ്റ്റര്‍ പ്രൊജക്ടിനായി ഹൈഡ്രജന്‍ വാലി ഇന്നവേഷന്‍ ക്ലസ്റ്റര്‍ - കേരള എന്ന പേരില്‍ അനര്‍ട്ടിന്റെ നേതൃത്വത്തില്‍ ലാഭേച്ഛയില്ലാത്ത കമ്പനി രജിസ്റ്റര്‍ ചെയ്യും.
ബോര്‍ഡ് ഡയറക്ടര്‍മാരായി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍-അനെര്‍ട്ട്), കേന്ദ്ര സര്‍ക്കാരിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രതിനിധി, ഹൈഡ്രജന്‍ വാലി ഇന്നവേഷന്‍ ക്ലസ്റ്റര്‍ ഓഹരി ഉടമകളുടെ/പങ്കാളികളുടെ പ്രതിനിധികള്‍. (പരമാവധി - 2), ധനകാര്യ/ഊര്‍ജ്ജ വകുപ്പുകളില്‍നിന്നുമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍, വ്യവസായ, സ്വകാര്യ/പൊതുമേഖലാ വിഭാഗത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ (പരമാവധി- 2) എന്നിവരെ ഉള്‍പ്പെടുത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക വിതരണം
2025 ജനുവരി 8 മുതല്‍ 13 വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 8,43,31,000 രൂപയാണ് വിതരണം ചെയ്തത്. 1817 പേരാണ് വിവിധ ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കള്‍.
ജില്ല തിരിച്ചുള്ള വിവരങ്ങള്‍,
തിരുവനന്തപുരം 56 പേര്‍ക്ക് 37,41,000 രൂപ
കൊല്ലം 295 പേര്‍ക്ക് 1,17,20,000 രൂപ
പത്തനംതിട്ട 58 പേര്‍ക്ക് 19,75,000 രൂപ
ആലപ്പുഴ 83 പേര്‍ക്ക് 39,15,000 രൂപ
കോട്ടയം 68 പേര്‍ക്ക് 36,45,000 രൂപ
ഇടുക്കി 20 പേര്‍ക്ക് 33,37,000 രൂപ
എറണാകുളം 265 പേര്‍ക്ക് 1,10,99,000 രൂപ
തൃശ്ശൂര്‍ 209 പേര്‍ക്ക് 90,99,000 രൂപ
പാലക്കാട് 122 പേര്‍ക്ക് 94,75,000 രൂപ
മലപ്പുറം 271 പേര്‍ക്ക് 97,88,000 രൂപ
കോഴിക്കോട് 115 പേര്‍ക്ക് 52,27,000 രൂപ
വയനാട് 15 പേര്‍ക്ക് 8,65,000 രൂപ
കണ്ണൂര്‍ 102 പേര്‍ക്ക് 48,03,000 രൂപ
കാസര്‍കോട് 138 പേര്‍ക്ക് 56,42,000 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us