തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ആരോഗ്യം നോക്കാന്‍ സമയം കിട്ടാറില്ല. ആരോഗ്യം നിലനിര്‍ത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്യുന്ന ഭക്ഷണക്രമമാണ് ആരോഗ്യകരമായ ഭക്ഷണക്രമം.
ദിവസവും പഴങ്ങളും പച്ചക്കറികളും കഴിക്കുക. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ 5 വ്യത്യസ്ത പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് എല്ലായിപ്പോഴും പ്രയോജനകരമാണ്.
വിശക്കുമ്പോള്‍ മാത്രം ഫുഡ് കഴിക്കുക.
കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിന്റെ ഉപയോഗവും പൂരിത കൊഴുപ്പുകളും കുറയ്ക്കുക. വനസ്പതി, പന്നിക്കൊഴുപ്പ്, വെണ്ണ എന്നിവ ഒഴിവാക്കുക. അവയില്‍ പൂരിത കൊഴുപ്പാണ് ഉള്ളത്.
നിങ്ങളുടെ കൊളസ്ട്രോള്‍ അളവ് കൂടുകയും അമിതവണ്ണത്തിനും ഹൃദ്രോഗത്തിനും കാരണമാകും. ആവശ്യത്തിന് മാത്രം ഫുഡ് കഴിക്കുക.
ആരോഗ്യത്തോടെ ഇരിക്കാനും പൊണ്ണത്തടി കുറയ്ക്കുന്നതിനും വേണ്ടി ആവശ്യത്തിനു മാത്രം അല്ലെങ്കില്‍ വിശക്കുമ്പോള്‍ മാത്രം ഫുഡ് കഴിക്കുക.
തൊട്ടുമുന്‍പ് കഴിച്ച ആഹാരം ദഹിച്ചതിനു ശേഷം മാത്രം അടുത്തത് കഴിക്കുക.ആവശ്യത്തിന് വെള്ളം കുടിക്കുക. ദിവസവും 8 മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശം കുറയ്ക്കാന്‍ സഹായിക്കുന്നു.
കുറഞ്ഞ ജല ഉപയോഗം നിര്‍ജ്ജലീകരണം, താഴ്ന്ന രക്തസമ്മര്‍ദം, തലകറക്കം, ബലഹീനത തുടങ്ങിയവയുണ്ടാകും.
ഡോക്ടര്‍:ഹബീബ് മലാസ്