/sathyam/media/media_files/2026/02/26/veena-george-hospital-2026-02-26-16-48-27.webp)
കോട്ടയം: കഴുത്തിനു പരുക്കേറ്റ് എന്നു പറയപ്പെടുന്ന ആരോഗ്യ മന്ത്രിയെ ഐ.സി.യുവില്‍ നിന്നു യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ പറഞ്ഞുവിട്ടു. ആശുപത്രിക്കെതിരെ മനുഷ്യാവകാശ കമ്മീഷനു പരാതിയുമായി തൃശൂര്‍ പടിയം സ്വദേശി അശ്വിന്‍ ആലപ്പു. ആരോഗ്യ വകുപ്പ് മന്ത്രിക്ക് കഴുത്തിലേറ്റ ക്ഷതത്തിന്റെ ഭാഗമായി വലതു കൈയിലേക്കും തലയുടെ പിന്‍ഭാഗത്തേക്കും പടരുന്ന വിധത്തിലുള്ള കടുത്ത വേദനയാണ് ഉളളത്.
എം.ആര്‍.ഐ റിപ്പോര്‍ട്ട് പ്രകാരം കഴുത്തിലെ കശേരുക്കള്‍ക്കിടയിലുള്ള ഡിസ്‌കുകള്‍ രണ്ടിടങ്ങളില്‍ നാഡീ മൂലാഗ്രങ്ങളില്‍ അമര്‍ന്നുള്ള സമ്മര്‍ദം കാരണമാണു കടുത്ത വേദന അനുഭവപ്പെട്ടത്. നിലവിലുള്ള ശാരീരികാവസ്ഥയില്‍ യാത്ര അനുവദനീയമല്ലാത്തതിനാല്‍ കണ്ണൂര്‍ ഗവണ്‍മെന്റ് കോളജ് ആശുപത്രി ഐ.സി.യു.വില്‍ തന്നെ ചികിത്സ തുടരുവാന്‍ തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍, മന്ത്രിയെ ഐസിയുവില്‍ നിന്നു യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെ ഔദ്യോഗിക വാഹനത്തില്‍ (കാറില്‍) തിരുവനന്തപുരം വരെ ദീര്‍ഘ യാത്ര ചെയാന്‍ രോഗിയെ അനുവദിച്ചത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും വീഴ്ചയും ആണ്.
ആരോഗ്യ മന്ത്രിയുടെ ആരോഗ്യത്തിനു പോലും വില കല്‍പ്പിക്കാത്ത ഉദ്യോഗസ്ഥരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം. ഈ സംഭവത്തില്‍ കമ്മീഷന്‍ നേരിട്ട് അന്വേഷിച്ച് ബന്ധപ്പെട്ട ഉങഛ ഉള്‍പ്പടെയുള്ള അധികാരികള്‍ക്ക് എതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കണം എന്ന് അഭ്യര്‍ഥിക്കുന്നു എന്നും അശ്വിന്റെ പരാതിയില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us