വെച്ചൂർ ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണം ചെയ്തു

വെച്ചൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണം ചെയ്തു. കെൽട്രോണിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ 408000 രൂപ വിനിയോഗിച്ചു 26 പേർക്കാണ് പരിശോധനകൾക്ക് ശേഷം ശ്രവണ സഹായി വിതരണം ചെയ്തത്

New Update
hearing aid.jpg

കോട്ടയം: വെച്ചൂർ ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് ശ്രവണ സഹായി വിതരണം ചെയ്തു. ഇടയാഴം രുക്മിണി ഓഡിറ്റോറിയത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിൽ 408000 രൂപ വിനിയോഗിച്ചു 26 പേർക്കാണ് പരിശോധനകൾക്ക് ശേഷം ശ്രവണ സഹായി വിതരണം ചെയ്തത്.

Advertisment

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ഷൈലകുമാർ ശ്രവണ സഹായി വിതരണോദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷനായ സോജി ജോർജ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ. സുരേഷ് കുമാർ, സഞ്ജയൻ, ബിന്ദു രാജു, ഗീതാ സോമൻ, ഐ.സി.ഡി.എസ്. സൂപ്രവൈസർ ആർ.രമ്യ , കെൽട്രോൺ സാങ്കേതിക വിദഗ്ധൻ പി.എ. അഖിൽ തുടങ്ങിയവർ പങ്കെടുത്തു .

Advertisment