Advertisment

വിഷാദരോഗമുള്ള സ്ത്രീകൾക്ക് ഹൃദ്രോ​ഗ സാധ്യത കൂടുതലെന്ന് പഠനം

പുരുഷന്മാരേക്കാൾ വിഷാദരോഗമുള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഇത് ലിംഗഭേദമനുസരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത പഠനം ഉയർത്തുന്നു.

New Update
;lkjhiuyguy

പുരുഷന്മാരേക്കാൾ വിഷാദരോഗമുള്ള സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഇത് ലിംഗഭേദമനുസരിച്ച് പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത പഠനം ഉയർത്തുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ വിഷാദരോഗം അലട്ടുന്നത്  ഹൃദ്രോഗങ്ങൾ കൂടുതലായി ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

Advertisment

 ഡിപ്രഷൻ ഇല്ലാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ വിഷാദത്തിൻ്റെ അപകട അനുപാതം പുരുഷന്മാരിൽ 1.39 ഉം സ്ത്രീകളിൽ 1.64 ഉം ആണെന്ന് പഠനത്തിൽ കണ്ടെത്തി. കൂടാതെ, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, ആൻജീന പെക്റ്റോറിസ്, സ്ട്രോക്ക്, ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ എന്നിവയ്ക്കുള്ള വിഷാദത്തിൻ്റെ അപകട അനുപാതങ്ങളും പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു.

ആർത്തവവിരാമം പോലുള്ള ഹോർമോൺ വ്യതിയാനങ്ങളുടെ നിർണായക കാലഘട്ടങ്ങളിൽ സ്ത്രീകൾക്ക് വിഷാദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ആരോഗ്യ സംരക്ഷണത്തിൻ്റെയും ചികിത്സയുടെയും  ഉപയോഗത്തിലെ വ്യത്യാസങ്ങളും ജനിതകശാസ്ത്രം, ഹോർമോൺ പ്രൊഫൈലുകൾ തുടങ്ങിയ ജൈവ ഘടകങ്ങളിലെ വ്യത്യാസങ്ങളും സ്ത്രീകളുടെ സിവിഡി അപകടസാധ്യത വർദ്ധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു. 

heart-disease in women study
Advertisment