ഐസക്കിന്‍റെ ഹൃദയം അജിനില്‍ മിടിച്ചുതുടങ്ങി, ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

റോഡ് മുറിച്ച് കടക്കവെ അപകടത്തില്‍പ്പെട്ട കൊല്ലം സ്വദേശി ഐസക്ക് ജോർജിന്റെ ഹൃദയമാണ് അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകിയത്

New Update
ajin

കൊച്ചി: കൊല്ലം സ്വദേശി ഐസക്ക് ജോർജിന്റെ ഹൃദയം ഇനി അങ്കമാലി സ്വദേശി അജിനിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. റോഡ് മുറിച്ച് കടക്കവെ അപകടത്തില്‍പ്പെട്ട കൊല്ലം സ്വദേശി ഐസക്ക് ജോർജിന്റെ ഹൃദയമാണ് അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകിയത്. 

Advertisment

ഇന്ന് ഉച്ചയോടുകൂടി ഐസക്കിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് എയർ ആംബുലൻസിൽ കൊച്ചിയിൽ എത്തിച്ചിരുന്നു. ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. 4 മിനിറ്റ് കൊണ്ടാണ് തിരുവനന്തപുരത്ത് നിന്നും കൊച്ചി ലിസി ആശുപത്രിയിലേക്ക്  ഐസക്കിന്റെ ഹൃദയം എത്തിയത്.

എറണാകുളം ലിസി ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. 33 കാരനായ ഐസക് ജോർജിന് കഴിഞ്ഞ ഏഴാം തീയതിയാണ് വാഹന അപകടത്തിൽ പരിക്കേറ്റത്. പരമാവധി ചികിത്സ നൽകിയെങ്കിലും ഇന്നലെ മസ്തിഷ്ക മരണം സംഭവിച്ചു. ഇതോടെയാണ് അവയവദാനം നടത്താൻ കുടുംബം തീരുമാനിച്ചത്.

29-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയയാണ് എറണാകുളം ലിസി ആശുപത്രിയിൽ നടന്നത്. ഐസക് ജോർജിന്റെ ഹൃദയം അജിൻ ഏലിയാസിൽ മിടിച്ച് തുടങ്ങിയതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

kochi heart transplant heart
Advertisment