കനത്ത മഴ: പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി; നെല്ലിയാമ്പതിയില്‍ രാത്രി യാത്രയും നിരോധിച്ചു, കനത്ത ജാഗ്രത

New Update
rain Untitledho

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് പാലക്കാട് നെല്ലിയാമ്പതിയിലേക്ക് ഇന്ന് മുതല്‍ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി. ഓഗസ്റ്റ് 2 വരെ വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് യാത്ര നിരോധിച്ചിരിക്കുന്നത്.

Advertisment

വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ പ്രദേശവാസികള്‍ക്ക് മാത്രം യാത്ര ചെയ്യാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. മലയോര മേഖലയില്‍ ശക്തമായ മഴയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി.

ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ചൊവ്വാഴ്ച) അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Advertisment