വയനാട് കനത്ത മഴ; ജാഗ്രതാ നിര്‍ദേശം

ഇന്ന് മുതല്‍ അഞ്ചു ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

New Update
heavy rain allert

വയനാട്ടില്‍ ഇന്നു കനത്ത മഴ പെയ്യുന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന ജാഗ്രതാ നിര്‍ദേശം നല്‍കി. ഉരുള്‍പൊട്ടലുണ്ടായ മേപ്പാടി, മൂപ്പൈനാട്പ ഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്യുന്നത്. കടച്ചിക്കുന്ന്, വടുവന്‍ചാല്‍ മേഖലയില്‍ മൂന്ന് മണിക്കൂറിനിടെ 100 മില്ലിമീറ്റര്‍ മഴ പെയ്‌തെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ ഹ്യൂം അറിയിച്ചിട്ടുണ്ട്.

Advertisment

കുറുമ്പാലക്കോട്ടയില്‍ അതിശക്തമായ മഴയാണ്. മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും ഹ്യൂമിന്റെ അറിയിപ്പില്‍ പറയുന്നു. കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ അഞ്ചു ദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Advertisment