കോട്ടയത്ത് കനത്ത മഴയും ഇടിമിന്നലും.. ശക്തമായ മഴ പെയ്തതോടെ കാഞ്ഞിരപ്പള്ളിയില്‍ റോഡില്‍ വെള്ളക്കെട്ട്. ഇടിമിന്നല്‍ ജാഗ്രത പാലിക്കണമെന്നു അധികൃതര്‍

New Update
Heavy rain

കോട്ടയം: കോട്ടയത്ത് കനത്ത മഴയും ഇടിമിന്നലും. ഇന്നു ഉച്ചയ്ക്കു ശേഷമാണു  ശക്തമായ മഴ ലഭിച്ചത്. ജില്ലയുടെ പടിഞ്ഞാന്‍ പ്രദേശങ്ങളില്‍ തീവ്ര മഴ ലഭിച്ചു. കാഞ്ഞിരപ്പള്ളി, മണിമല പള്ളിക്കത്തോട് എന്നിവിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചു. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായിരുന്നു.

Advertisment

അറബിക്കടലില്‍ രൂപം കൊണ്ട ചക്രവാത ചുഴിയുടെ  സ്വാധീനത്തിലാണു മഴ ശക്തമായത്. കാഞ്ഞിരപ്പള്ളിയില്‍ നഗരത്തില്‍ തന്നെ നാഷണല്‍ ഹൈവേയില്‍ കനത്ത വെള്ളക്കെട്ടുണ്ടായി. പൊന്തന്‍പുഴ കൊട്ടുവാപള്ളി കവലയിലും റോഡില്‍ വലിയ വെള്ളക്കെട്ടുണ്ടായി  ഗതാഗത തടസം നേരിട്ടു.

അതേസമയം, ഈ മാസം തന്നെ കേരളത്തില്‍ വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് യെല്ലോ അലര്‍ട്ട് പഖ്യാപിച്ചിട്ടുണ്ട്. 14 നും പത്തനംതിട്ട, കോട്ടയം  ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മണ്ണിടിച്ചില്‍,  മഴയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഐഎംഡി നിര്‍ദ്ദേശിക്കുന്നു.

കനത്തതോ അതിശക്തമോ ആയ മഴ കാരണം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ തീവ്രമായ മഴ കാരണം ഗതാഗത തടസം ഉണ്ടാകാം.   റോഡുകളില്‍ വെള്ളം മരങ്ങള്‍ കടപുഴകി വീഴുന്നതു വൈദ്യുതി മേഖലയ്ക്ക് നാശനഷ്ടമുണ്ടാക്കാം. കനത്തതോ അതിശക്തമായ മഴ കാരണം ദുര്‍ബലമായ ഘടനകള്‍ക്ക് നാശനഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്.

Advertisment