സംസ്ഥാനത്ത് പ്രളയ സാധ്യത: കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്

മുന്നറിയിപ്പ് നിലനിൽക്കുന്ന നദികളിൽ യാതൊരു കാരണവശാലും ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

New Update
water level rising in meenachil river

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയ സാധ്യതയുള്ളതായി കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.

Advertisment

തിരുവനന്തപുരം ജില്ലയിലെ കരമന നദി (വെള്ളൈക്കടവ് സ്റ്റേഷൻ), വാമനപുരം നദി (മൈലമൂട് സ്റ്റേഷൻ) എന്നീ നദികളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

river

കൂടാതെ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ നദിയിലും (കല്ലേലി സ്റ്റേഷൻ, കോന്നി സ്റ്റേഷൻ) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ നദീതീരങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ നിർദ്ദേശിച്ചു.

അതേസമയം മുന്നറിയിപ്പ് നിലനിൽക്കുന്ന നദികളിൽ യാതൊരു കാരണവശാലും ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

നദീതീരത്തോട് ചേർന്ന് താമസിക്കുന്നവർ സുരക്ഷ ഉറപ്പാക്കണം. പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കാൻ എല്ലാവരും തയ്യാറാവണമെന്നും അധികൃതർ അറിയിച്ചു.

 പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Advertisment