ഡൽഹി: ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്ന് സുപ്രീം കോടതി പറഞ്ഞു.
ഹർജികാരനായിട്ടും എന്തുകൊണ്ട് അഭിഭാഷകന്റെ വേഷം ധരിച്ചെന്ന് കോടതി ആരാഞ്ഞു. ഹർജിക്കാരനാകുമ്പോൾ വക്കീൽ വേഷം ധരിക്കാനാകില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.