Advertisment

എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ദേശീയ സംസ്ഥാന അന്വേഷണ എജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

New Update
കോട്ടയത്തെ കെഎംസിസിഎസ് ബാങ്ക് തിരഞ്ഞെടുപ്പ്; സ്റ്റീഫൻ ജോർജ്ജ് ഉൾപ്പെടെ ഏഴ് പേരെഅയോഗ്യരാക്കി ഹൈക്കോടതി

കൊച്ചി: എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ജോർജ് വട്ടക്കുളം നൽകിയ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി. 

Advertisment

എഡിജിപിക്കെതിരെ ഭരണകക്ഷി എംഎൽഎ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവമുള്ളതാണെന്നും ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണിതെന്നും ഹ‍ർജിക്കാരൻ പറഞ്ഞു.

ദേശീയ സംസ്ഥാന അന്വേഷണ എജൻസികൾ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ഹർജി അനവസരത്തിലുള്ളതാണെന്നും ആരോപണങ്ങളിൽ സർക്കാർ അന്വേഷണം നടത്തുന്നുണ്ടെന്നും സർക്കാർ വാദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹർജി ഹൈക്കോടതി തളളിയത്.

 

Advertisment