തൊടുപുഴ:ഹൈക്കോടതി അഭിഭാഷകൻ തൊടുപുഴ മാപ്ലശ്ശേരിയിൽ അഡ്വ.അലക്സ്.എം.സ്കറിയ (45) നിര്യാതനായി. സംസ്ക്കാരം വെളളി രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് തെനംകുന്ന് സെൻ്റ് മൈക്കിൾസ് പള്ളിയിൽ.
ഭാര്യ അഡ്വ.സരിത തോമസ് കൽപ്പറ്റ പള്ളിക്കുന്ന് പുലിയോരത്ത് കുടുംബാംഗം.മക്കൾ: ആമോസ്, ആൻ, ടോം, എലിസ്, അഞ്ചുമാസം പ്രായമുള്ള ആൺകുട്ടി.
പിതാവ്:പരേതനായ എം. ജെ. സ്കറിയ. മാതാവ് : ആനീസ്. ആരക്കുഴ കണ്ണാത്തുകുഴിയിൽ കുടുംബാംഗം.
അഡ്വ അലക്സ് സ്കറിയയുടെ ഭൗതിക ശരീരം വ്യാഴം രാവിലെ 11.30 ഓടെ ഹൈക്കോടതി ചേംബർ കോംപ്ലക്സ്കിൽ പൊതു ദർശനത്തിന് വെക്കും. തുടർന്ന് ഉച്ചക്ക് 1.30 ഓടെ വടുതല തട്ടാഴം റോഡ് വീട്ടിൽ കൊണ്ടുവരും. തുടർന്ന് വെളിയാഴ്ച രാവിലെ 7 മണിയോടെ വടുതലയിൽ നിന്നും തൊടുപുഴയിലേക്ക് കൊണ്ടു പോകും.
സഹോദരങ്ങൾ: സീത, ബിന്‍സി, മേഴ്‌സി. സഹോദരി ഭർത്താക്കന്മാർ: ജോസഫ് വര്‍ക്കി ആനച്ചാലില്‍ (തൊടുപുഴ), , സജി കോക്കപ്പുഴ (ചങ്ങനാശ്ശേരി), പ്രിന്‍സ് പാങ്ങാടാന്‍ (തണ്ണിത്തോട്).
ആദ്യകാല കേരള കോണ്‍ഗ്രസ്സ് നേതാവും തൊടുപുഴയിലെ ആദ്യകാല ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയുമായിരുന്നു പിതാവ് സ്കറിയ . ഓള്‍കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ മുന്‍ ഇടുക്കിജില്ലാ പ്രസിഡന്റായും പിതാവ് സ്കറിയ പ്രവർത്തിച്ചിരുന്നു.