/sathyam/media/media_files/poMryNz2hCqkRzvYD8fb.jpg)
മിക്കവാറും പേരിലും പ്രമേഹം ജീവിതരീതികളിലെ പ്രശ്നങ്ങള്‍ കൊണ്ട് ക്രമേണ പിടിപെടുന്നതാണ്. ജീവിതശൈലിയെന്ന് പറയുമ്പോള്‍ പ്രമേഹത്തിലേക്ക് നയിക്കുന്നത് പ്രധാനമായും ഭക്ഷണം തന്നെ. രണ്ടാമതായി വ്യായാമമോ കായികാധ്വാനങ്ങളോ ഇല്ലാത്ത അലസമായ പ്രകൃതവും.
പഞ്ചസാര അടക്കമുള്ള മധുരങ്ങള്‍ പ്രമേഹത്തിന് വലിയ രീതിയില്‍ കാരണമാകുന്നത് തന്നെയാണ്. ഇതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ മധുരം മാത്രമല്ല ഉപ്പും പ്രമേഹത്തിന്‍റെ കാര്യത്തില്‍ വില്ലനായി വരുന്നുണ്ടെന്നാണ് പുതിയൊരു പഠനം.
പതിവായി വലിയ അളവില്‍ ഉപ്പ് അഥവാ സോഡിയം അകത്തെത്തുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ടൈപ്പ് - 2 പ്രമേഹം പിടിപെടുന്നതിന് സാധ്യതകള്‍ കൂടുതല്‍ കണ്ടുവെന്നാണ് ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഏതാണ്ട് നാല് ലക്ഷം പേരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയൊരു പഠനത്തിന്‍റെ ഫലമായതിനാല്‍ തന്നെ ഈ റിപ്പോര്‍ട്ടിന് വലിയ ശ്രദ്ധയാണ് വ്യാപകമായി ലഭിക്കുന്നത്.
അതേസമയം എന്തുകൊണ്ടാണ് അമിതമായ ഉപ്പ് ഉപയോഗം ക്രമേണ പ്രേമഹത്തിന് സാധ്യതയൊരുക്കുന്നത് എന്നതിന് കൃത്യമായൊരു വിശദീകരണം നല്‍കാൻ ഗവേഷകര്‍ക്കായിട്ടില്ല. ഇതില്‍ കൂടുതല്‍ പഠനങ്ങള്‍ ഇനിയും വേണ്ടിവരുമെന്നാണ് ഇവര്‍ അറിയിക്കുന്നത്.