ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി, 57 കാരന്‍ അറസ്റ്റില്‍

New Update
kerala police vehicle1

കൊച്ചി: ഹൈക്കോടതിക്കു മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ 57കാരന്‍ അറസ്റ്റില്‍. മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ഇ പി ജയപ്രകാശിനെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യം നടക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സുരക്ഷാ സന്‍ഹിത 170 പ്രകാരമാണ് അറസ്റ്റ്.

Advertisment

ഹൈക്കോടതിക്കു മുന്നില്‍ തീ കൊളുത്തി മരിക്കുമെന്ന് കാണിച്ച് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചു കൊണ്ടായിരുന്നു പോസ്റ്റ്.

ഇക്കാര്യമറിഞ്ഞ് അന്വേഷിച്ചിറങ്ങിയ പൊലീസിനെ കണ്ട് ഒരാള്‍ പരുങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട വ്യക്തി തന്നെയാണെന്ന് വ്യക്തമാകുന്നതും കസ്റ്റഡിയിലെടുക്കുന്നതും.

Advertisment