കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളത്; സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

New Update
hc Untitledtrmp

കൊച്ചി: കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ളതെന്ന് ഹൈക്കോടതി.

Advertisment

ഇക്കാര്യത്തിൽ നയപരമായ തീരുമാനം സാധ്യമാണോയെന്നത് സംബന്ധിച്ച് ജസ്റ്റിസ് എൻ. നഗരേഷ് സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി.

ശമ്പളത്തോടുള്ള ആർത്തവ അവധിക്ക് നിലവിൽ സർവീസ് ചട്ടങ്ങളിൽ വ്യവസ്ഥയില്ലെന്ന് സർക്കാർ അറിയിച്ചെങ്കിലും, വനിതാ കണ്ടക്ടർമാർ നേരിടുന്ന കഠിനമായ ജോലിഭാരം കോടതി പരിഗണിച്ചു.

പ്രതിദിനം 14 മുതൽ 16 മണിക്കൂർ വരെ നീളുന്ന ഡബിൾ ഡ്യൂട്ടി സമ്പ്രദായം വനിതകൾക്ക് വലിയ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന് ഹർജിക്കാർ വാദിച്ചു.

കർണാടക, ഒഡീഷ, ബിഹാർ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ ആർത്തവ അവധി നടപ്പാക്കിയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.

എന്നാൽ സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച കോടതി, വിഷയം രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാൻ മാറ്റി.

Advertisment