പ്രതിയും ഇരയും വിവാഹിതരായി; ദാ​മ്പ​ത്യ ജീ​വി​തം ത​ക​രാ​തി​രി​ക്കാ​ൻ പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്

New Update
hc Untitledtrmp

കൊ​ച്ചി: പ്ര​തി​യും ഇ​ര​യും വി​വാ​ഹി​ത​രാ​യി സ​ന്തോ​ഷ​ക​ര​മാ​യ കു​ടും​ബ​ജീ​വി​തം ന​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​വ​ർ​ക്കെ​തി​രെ​യു​ള്ള ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​ത് അ​ർ​ത്ഥ​ശൂ​ന്യ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി.

Advertisment

സാ​ധാ​ര​ണ​യാ​യി പോ​ക്സോ കേ​സു​ക​ൾ ഒ​ത്തു​തീ​ർ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റ​ദ്ദാ​ക്കാ​റി​ല്ല. എ​ന്നാ​ൽ ഇ​ര​യെ പ്ര​തി വി​വാ​ഹം ക​ഴി​ക്കു​ക​യും അ​വ​ർ സ​മാ​ധാ​ന​പ​ര​മാ​യ ദാ​മ്പ​ത്യം ന​യി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഒ​രു 'അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​യി' നി​രീ​ക്ഷി​ച്ചാ​ണ് ജ​സ്റ്റി​സ് സി. ​പ്ര​ദീ​പ് കു​മാ​ർ ഉ​ത്ത​ര​വി​ട്ട​ത്.

വി​ചാ​ര​ണ തു​ട​രു​ന്ന​ത് ഇ​ര​യു​ടെ നി​ല​വി​ലെ സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​ത​ത്തെ​യും കു​ടും​ബ​ത്തെ​യും ബാ​ധി​ക്കു​മെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​തി ഇ​പ്പോ​ൾ ഇ​ര​യു​ടെ ഭ​ർ​ത്താ​വും സം​ര​ക്ഷ​ക​നു​മാ​യി മാ​റി​യ സാ​ഹ​ച​ര്യം സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വു​ക​ൾ ഉ​ദ്ധ​രി​ച്ച് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

നെ​ടു​മ്പാ​ശ്ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​യി​രു​ന്നു ന​ട​പ​ടി. പ്ര​തി ഇ​ര​യെ പീ​ഡി​പ്പി​ക്കു​ക​യും ഗ​ർ​ഭി​ണി​യാ​ക്കു​ക​യും ചെ​യ്തു എ​ന്നാ​യി​രു​ന്നു കേ​സ്. എ​ന്നാ​ൽ പി​ന്നീ​ട് ഇ​വ​ർ വി​വാ​ഹി​ത​രാ​യി. 

ത​ങ്ങ​ൾ വി​വാ​ഹി​ത​രാ​യെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യ കു​ടും​ബ​ജീ​വി​തം ന​യി​ക്കാ​ൻ കേ​സ് ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഇ​ര കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്‌​മൂ​ലം ന​ൽ​കി​യി​രു​ന്നു. വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ദ​മ്പ​തി​ക​ളു​ടെ ഐ​ക്യ​വും സ​ന്തോ​ഷ​വും നി​ല​നി​ർ​ത്താ​ൻ കേ​സ് റ​ദ്ദാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ട കോ​ട​തി, പ്ര​തി​ക്കെ​തി​രെ​യു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും റ​ദ്ദാ​ക്കി. ക്രി​മി​ന​ൽ ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​ത് ഇ​ര​യു​ടെ​യും അ​വ​ർ​ക്കു​ണ്ടാ​കു​ന്ന കു​ട്ടി​ക​ളു​ടെ​യും ജീ​വി​ത​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് കോ​ട​തി വി​ല​യി​രു​ത്തി.

Advertisment