നാ​ല് വ​ര്‍​ഷ​മാ​യി​ട്ടും അ​ന്വേ​ഷ​ണ പു​രോ​ഗ​തി ഉ​ണ്ടാ​കാ​ത്ത​ത് എ​ന്തുകൊണ്ട്‌? .ഇ​ങ്ങ​നെ പോ​യാ​ല്‍ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റേ​ണ്ടി വരും. ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ക്ര​മ​ക്കേ​ടി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തെ വി​മ​ര്‍​ശി​ച്ച് ഹൈ​ക്കോ​ട​തി​

ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ഒ​രു കു​റ്റ​പ​ത്രം പോ​ലും സ​മ​ര്‍​പ്പി​ക്കാ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി.

New Update
highcourt

കൊച്ചി: ക​രു​വ​ന്നൂ​ര്‍ കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് കൈ​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണിക്കവെ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തെ വി​മ​ര്‍​ശി​ച്ച് ഹൈ​ക്കോ​ട​തി.

Advertisment

നാ​ല് വ​ര്‍​ഷ​മാ​യി​ട്ടും അ​ന്വേ​ഷ​ണ പു​രോ​ഗ​തി ഉ​ണ്ടാ​കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഇ​ങ്ങ​നെ പോ​യാ​ല്‍ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റേ​ണ്ടി വ​രു​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.


ക​ഴി​ഞ്ഞ നാ​ല് വ​ര്‍​ഷ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടും ഒ​രു കു​റ്റ​പ​ത്രം പോ​ലും സ​മ​ര്‍​പ്പി​ക്കാ​ന്‍ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി.

സ​ര്‍​ക്കാ​രു​മാ​യും സി​പി​എ​മ്മു​മാ​യും ബ​ന്ധ​മു​ള്ള​വ​രാ​ണ് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ട​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം.