തൊ​ടു​പു​ഴ​യി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

അ​പ​ക​ട​മു​ണ്ടാ​യ ശേ​ഷം വ​കു​പ്പു​ക​ളെ പ​ഴി​ചാ​രി​യി​ട്ട് കാ​ര്യ​മി​ല്ല. 27 വ​യ​സു​കാ​ര​നാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്

New Update
highcourt

കൊ​ച്ചി: തൊ​ടു​പു​ഴ​യി​ല്‍ ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി.

Advertisment

സ​ർ​ക്കാ​രി​ന് എ​ല്ലാ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ​ക്കു​റി​ച്ചും അ​റി​വ് ഉ​ണ്ടാ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. 

കു​ഴി​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു, പ​ര​സ്പ​രം കു​റ്റ​പെ​ടു​ത്തു​ക​യ​ല്ല വേ​ണ്ട​ത്.

അ​പ​ക​ട​മു​ണ്ടാ​യ ശേ​ഷം വ​കു​പ്പു​ക​ളെ പ​ഴി​ചാ​രി​യി​ട്ട് കാ​ര്യ​മി​ല്ല. 27 വ​യ​സു​കാ​ര​നാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

ആ​ർ​ക്കും ഒ​രു വേ​ദ​ന​യും തോ​ന്നു​ന്നി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​സ്തു​ത എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കാ​നും കോ​ട​തി സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

മു​ത​ല​ക്കോ​ടം സ്വ​ദേ​ശി ജെ​യ്സ് ബെ​ന്നി (27) ആ​ണ് ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന് റോ​ഡ​രി​കി​ലെ​ടു​ത്ത കു​ഴി​യി​ൽ വീ​ണ് മ​രി​ച്ച​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ലു​ങ്കി​നാ​യി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി കു​ഴി അ​പ​ക​ടാ​വ​സ്ഥ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. കു​ഴി മൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​ല​കു​റി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Advertisment