/sathyam/media/media_files/2025/03/05/PuVDZpxtGinolEBECc9K.jpg)
കൊച്ചി: ഇഡിക്കെതിരെ കൈക്കൂലി പരാതി നൽകിയ വ്യവസായിക്ക് മുൻകൂർ ജാമ്യമില്ല. കശുവണ്ടി ഇറക്കുമതിയുടെ പേരിൽ 25 കോടിയുടെ തട്ടിപ്പ് കേസിലാണ് അനീഷ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
പ്രതിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ മുൻകൂർ ജാമ്യം നൽകാനാവില്ലെന്നും കോടതി.
കേസ് ഒതുക്കാൻ ഇഡി ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു അനീഷ് ബാബുവിന്റെ പരാതി.
പ്രതി നിരപരാധിയാണെന്ന് വിശ്വസിക്കാൻ തക്കതായ കാരണങ്ങളില്ലെന്നും തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്നതും ഹൈക്കോടതി. ഇഡി ഉദ്യോഗസ്ഥനെതിരെ കൈക്കൂലി പരാതി നൽകിയത് അനീഷ് ബാബുവാണ്.
തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അനീഷ് ബാബു വിജിലൻസിനെ സമീപിച്ചത്.
കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിലാവുകയും ഇഡി ഉദ്യോഗസ്ഥൻ പ്രതിയാവുകയും ചെയ്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us