ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ​യു​ടെ സ്വ​ത്തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​ വി​ധി. കൊ​ല​യാ​ളി സ്വ​ത്ത​വ​കാ​ശം നേ​ടു​ന്ന​തി​നെ കോ​ട​തി​ക്ക് ത​ട​യാ​മെ​ന്നും ഹൈ​ക്കോ​ട​തി

കൊ​ല​യാ​ളി സ്വ​ത്ത​വ​കാ​ശം നേ​ടു​ന്ന​തി​നെ കോ​ട​തി​ക്ക് ത​ട​യാ​മെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സ്വ​ത്ത​വ​കാ​ശ നി​യ​മം ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ബാ​ധ​ക​മ​ല്ല.

New Update
highcourt

കൊ​ച്ചി: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ഭ​ര്‍​ത്താ​വി​ന് ഭാ​ര്യ​യു​ടെ സ്വ​ത്തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​ വി​ധി. 

Advertisment

കൊ​ല​യാ​ളി സ്വ​ത്ത​വ​കാ​ശം നേ​ടു​ന്ന​തി​നെ കോ​ട​തി​ക്ക് ത​ട​യാ​മെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

സ്വ​ത്ത​വ​കാ​ശ നി​യ​മം ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ബാ​ധ​ക​മ​ല്ല.

നി​യ​മ​ത​ത്വം ബാ​ധ​ക​മാ​ക്കു​ന്ന​ത് കൊ​ല​യാ​ളി​യു​ടെ മൗ​ലി​കാ​വ​കാ​ശ​ത്തെ ലം​ഘി​ക്കു​ന്നി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. 

ഭാ​ര്യ​യു​ടെ സ്വ​ത്തി​ന് പ്ര​തി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന ജി​ല്ലാ കോ​ട​തി വി​ധി റ​ദ്ദാ​ക്കി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വ്. ജ​സ്റ്റീ​സ് എ​സ്. ഈ​ശ്വ​ര​ന്‍ അ​ധ്യ​ക്ഷ​നാ​യ സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

1996ലാ​യി​രു​ന്നു ക്രി​സ്ത്യ​ന്‍ മ​ത​വി​ശ്വാ​സി​ക​ളാ​യ സ്ത്രീ​യു​ടെ​യും പു​രു​ഷ​ന്‍റെ​യും വി​വാ​ഹം.

വി​വാ​ഹ​ ശേ​ഷം ഇ​വ​ര്‍ ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ല്‍ 75,000 രൂ​പ നി​ക്ഷേ​പി​ച്ചി​രു​ന്നു.

1997ലാ​യി​രു​ന്നു സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും സെ​ഷ​ന്‍​സ് കോ​ട​തി ശി​ക്ഷി​ക്കു​ക​യും ചെ​യ്തു.

ജോ​യി​ന്‍റ് അ​ക്കൗ​ണ്ടി​ലെ തു​ക​യ്ക്കാ​യി കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ അ​മ്മ ക്ലെ​യിം ചെ​യ്തു. എ​ന്നാ​ല്‍ സ്വ​ത്ത​വ​കാ​ശം ഭ​ര്‍​ത്താ​വി​ന് ആ​ണെ​ന്നായി​രു​ന്നു നെ​യ്യാ​റ്റി​ന്‍​ക​ര മു​ന്‍​സി​ഫ് കോ​ട​തി​യു​ടെ​യും ജി​ല്ലാ കോ​ട​തി​യു​ടെ​യും വി​ധി. 

ഇ​തി​നെ​തി​രെ സ്ത്രീ​യു​ടെ അ​മ്മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി.

Advertisment